അരിപൊടി കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ഉണ്ണിയപ്പം..

0

സാധാരണരീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കാൻ വളരെ പാടാണ് അല്ലേ? എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഉണ്ണിയപ്പം കഴിക്കാൻ തോന്നിയാൽ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ഇതാ, കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റിയ കിടിലൻ ഉണ്ണിയപ്പം ആണിത്, വളരെ എളുപ്പമാണ് ഈ ഉണ്ണിയപ്പം ഉണ്ടാക്കാൻ, എങ്ങനെയാണ് ഇതുണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients : Simple Unniyappam Recipe

  • ശർക്കര നാല് അച്ച്
  • വെള്ളം 1 1/2 ഗ്ലാസ്‌
  • അരിപ്പൊടി 1 കപ്പ്
  • റവ – 1 1/2 ടേബിൾ സ്പൂൺ
  • ഗോതമ്പുപൊടി – 1/2 കപ്പ്
  • മൈദ – 1/2 കപ്പ്
  • നേന്ത്രപ്പഴം
  • നെയ്യ്
  • തേങ്ങാക്കൊത്ത്
  • എള്ള് – 1 ടീസ്പൂൺ
  • സോഡാപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം: Simple Unniyappam Recipe

ആദ്യം നാല് അച്ച് ശർക്കര ഒരു പാത്രത്തിൽ എടുക്കുക, ഇതിലേക്ക് 1 1/2 ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം ഇത് മെൽറ്റ് ചെയ്യാൻ വേണ്ടി അടുപ്പത്ത് വയ്ക്കുക, ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് 250ml ന്റെ കപ്പിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി ഇട്ടു കൊടുക്കുക, 1/2 കപ്പ് ഗോതമ്പ് പൊടി, 1/2 കപ്പു മൈദ, 1 1/2 ടേബിൾസ്പൂൺ വറുത്ത റവ, 1/2 ടീസ്പൂൺ ഉപ്പ്, എന്നിട്ടു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക, അതിലേക്ക് മീഡിയം നേന്ത്രപ്പഴത്തിന്റെ

മുക്കാൽഭാഗം കട്ട് ചെയ്ത് ഇട്ടു കൊടുക്കുക, ശേഷം അരച്ചെടുത്ത് ഇത് മാറ്റിവെക്കുക, ശർക്കര മെൽറ്റായി വന്നാൽ ചൂടോട് കൂടെ തന്നെ അരിപ്പൊടിയുടെ മിക്സിലേക്ക് അരിപ്പ വെച്ച് അരിച്ചു കുറച്ചു കുറച്ചായി ഒഴിച്ചു കൊടുത്ത് കട്ടയാവാതെ മിക്സ് ചെയ്തെടുക്കുക, 2 ടേബിൾ സ്പൂൺ ശർക്കര പാനി ബാക്കിയുണ്ട്, ശേഷം ഇതിലേക്ക് അരച്ചുവച്ച് നേന്ത്രപ്പഴം ഇട്ടുകൊടുക്കുക, വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം മാവ് മാറ്റിവെക്കാം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് തേങ്ങാക്കൊത്ത്

ഇട്ടുകൊടുക്കുക, തേങ്ങാക്കൊത്ത് ഫ്രൈ ആയി വന്നാൽ തീ ഓഫ് ചെയ്യുക, ഇതിലേക്ക് ഒരു ടീസ്പൂൺ കറുത്ത കൊടുത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് മാവിലേക്ക് ഒഴിച്ചു കൊടുക്കാം, രണ്ട് ടീസ്പൂൺ പഞ്ചസാര, 1/4 ടീസ്പൂൺ സോഡാപ്പൊടി, 1 ടീസ്പൂൺ ഏലക്ക പൊടി, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇപ്പോൾ ഉണ്ണിയപ്പത്തിന്റെ മാവ് റെഡിയായിട്ടുണ്ട് ഇനി ഇത് ചുട്ടെടുക്കാൻ വേണ്ടി ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മാവ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക, ഉണ്ണിയപ്പത്തിന്റെ അടിഭാഗം വെന്തുവന്നാൽ മറിച്ചിട്ട് കൊടുത്ത് വേവിച്ചെടുക്കുക, തീ കുറച്ചു ഫ്രൈ ചെയ്തെടുക്കണം, ഫ്രൈ ചെയ്തു വന്നാൽ ഇത് കോരിയെടുക്കണം, ഇപ്പോൾ നമ്മുടെ കിടിലൻ ഉണ്ണിയപ്പം റെഡി ആയിട്ടുണ്ട്!!! Simple Unniyappam Recipe Simi’s Food Corner

Leave A Reply

Your email address will not be published.