പഴുത്ത നേന്ത്ര പഴം ഉണ്ടോ, എങ്കിൽ സൂപ്പർ ടേസ്റ്റി ആയ ഈ സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ, വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമാകും!!

snack using banana: ആവിയിൽ പുഴുങ്ങി എടുത്ത അടിപൊളി സൂപ്പർ ടേസ്റ്റി ആയ നേന്ത്രപ്പഴത്തിന്റെ ഒരു റെസിപ്പി നോക്കിയാലോ. നേന്ത്രപ്പഴം ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ഈ ഒരു സ്നാക്ക് കഴിക്കും.

ചേരുവകൾ

  • നേന്ത്ര പഴം – 2 എണ്ണം
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • പഞ്ചസാര – 1/4 കപ്പ്
  • റവ – 1/2 കപ്പ്
  • പാൽ – 1/2 കപ്പ്
  • ഏലക്ക പൊടി – 1 സ്പൂൺ

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്ര പഴത്തിന്റെ കഷ്ണങ്ങൾ ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങയും പഴവും എല്ലാം നന്നായി യോജിച്ച ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് യോജിപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് റവ രണ്ടു ഭാഗമായി ചേർത്തു കൊടുത്ത് ഇളക്കി കൊടുക്കുക. ഇനി പാൽ ഒഴിച്ചു കൊടുത്തു പാലും പഴവും എല്ലാം നന്നായി യോജിച്ച ശേഷം നന്നായി വരട്ടി എടുക്കുക .

snack using banana

പാനിൽ നിന്ന് മിക്സ് വിട്ട് കിട്ടുന്ന വരെയാണ് നമുക്ക് വരട്ടിയെടുക്കേണ്ടത്. വിട്ട് കിട്ടുന്ന പാകം ആകുമ്പോൾ ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കാം. വേണമെങ്കിൽ കുറച്ചു കൂടി നെയ്യ് ഒഴിച്ചു കൊടുത്തു നന്നായി വരട്ടിയ ശേഷം നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. ഇനി ചൂടാറാൻ വേണ്ടി മാറ്റിവെക്കാം. ചൂടാറി കഴിയുമ്പോൾ ഇത് കൈ കൊണ്ട് നന്നായി മിക്സ്‌ ആക്കിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കുക. ഇനി ഇത് രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ സ്റ്റീമറിൽ എണ്ണ തടവിയെ തട്ടിൽ ഇറക്കി വച്ച് വേവിച്ചെടുക്കുക

snack recipessnack using banana
Comments (0)
Add Comment