സോഫ്റ്റ് പൂരി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! മൈദ ചേർക്കാതെ സൂപ്പർ റെസിപ്പി..
രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്നും ദോശയും പുട്ടും കഴിച്ച് നമ്മൾ മടുത്തിട്ടുണ്ടാവും അല്ലേ?? എന്നാ ഇന്ന് ബ്രേക്ക്ഫാസ്റ്റ് നമുക്ക് പൂരി ഉണ്ടാക്കിയാലോ?? പക്ഷേ പൂരി ഉണ്ടാക്കുമ്പോൾ നമ്മൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണല്ലേ പൂരി സോഫ്റ്റ് ആവാതെ വരുന്നത്, അതുപോലെതന്നെ നല്ല കട്ടിയിൽ പൂരി വരുന്നത്, അതുകൊണ്ട് നമുക്ക് പൂരി കഴിക്കാൻ ഇഷ്ടമല്ലല്ലേ???
എന്നാൽ അതിനു പരിഹാരമായി വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു പൂരി റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോവുന്നത്, മൈദയോ റവയോ ഒന്നും ഉപയോഗിക്കാതെ നമുക്ക് ഈ പൂരി ഉണ്ടാക്കാം, മൈദയോ പൂരിയോ ഇല്ലാതെ വളരെ സോഫ്റ്റ് ആയി തന്നെ നമുക്ക് ഈ പൂരി ഉണ്ടാക്കി എടുക്കാം, എന്നാൽ എങ്ങനെയാണ് ഈ സോഫ്റ്റ് ആയ ടേസ്റ്റി പൂരി ഉണ്ടാക്കുക എന്ന് നോക്കിയാലോ?!!!
ചേരുവകകൾ: Soft Poori Recipe
- ഗോതമ്പ് പൊടി : ഒന്നര കപ്പ്
- പഞ്ചസാര : 1 ടീസ്പൂൺ
- ഓയിൽ : 1 1/2 ടേബിൾ സ്പൂൺ
- ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: Soft Poori Recipe
ഈ പൂരി ഉണ്ടാക്കുവാൻ വേണ്ടി ആദ്യം 1 1/2 കപ്പ് മൈദ എടുക്കുക, ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക, ശേഷം ആവശ്യത്തിനുള്ള ഉപ്പ്, 1 1/2 ടേബിൾ സ്പൂൺ ഓയിൽ, എന്നിവ ചേർത്ത് കൊടുത്ത് ഇത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു കൊടുത്ത് ഇത് കുഴച്ചെടുക്കുക, ടൈറ്റ് ആയിട്ട് വേണം ഇത് കുഴച്ചെടുക്കാൻ, ശേഷം 5 മിനിറ്റ് നന്നായി കുഴച്ചെടുത്തു മയം വരുത്തിച്ചെടുക്കുക, ഇത് മയം വന്നു എന്ന് നോക്കാൻ
വേണ്ടി ഇതിൽ നിന്നും ഒരു ബോൾ ഉരുട്ടിയെടുത്ത് നോക്കുക വിള്ളൽ വന്നാൽ ഇത് നന്നായി കുഴഞ്ഞു വന്നിട്ടില്ല, വിള്ളലില്ലെങ്കിൽ ഇതിന്റെ പരുവം ശരിയായി വന്നിട്ടുണ്ട്, ശേഷം ഇത് അഞ്ച് മിനിറ്റ് അടച്ചു വെക്കാം, ഇപ്പോൾ മാവ് നന്നായി മയത്തിൽ വന്നിട്ടുണ്ട് ഇനി ഇത് ചെറിയ ബോൾസ് ആയിട്ട് ഉരുട്ടി എടുക്കുക, ശേഷം ഇതിൽ നിന്നും ഒരു ബോൾസ് പരത്തുവാൻ എടുത്തിട്ട് ബാക്കിയുള്ളത് അടച്ചുവെക്കുക, ഇത് പരത്തി എടുക്കുമ്പോൾ മീഡിയം തിക്നെസ്സിൽ പരത്തിയെടുക്കുക, ഇത് പരത്തി എടുക്കുമ്പോൾ കുറച്ചു ഗോതമ്പുപൊടി ഇട്ടു കൊടുത്ത് വേണം പരത്തിയെടുക്കാൻ
കൂടുതൽ ആവാതെ ശ്രദ്ധിക്കുകയും വേണം, ശേഷം പൂരി ഉണ്ടാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വയ്ക്കുക, ശേഷം അതിലേക്ക് ഫ്രൈ ചെയ്യാൻ ആവശ്യമായ ഓല ഒഴിച്ച് കൊടുത്ത് ചൂടാക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മൾ പരത്തി വെച്ച പൂരി ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ശേഷം ഇത് തിരിച്ചിട്ട് കൊടുത്തും ഫ്രൈ ചെയ്തെടുക്കുക, പൂരി നന്നായി വരാൻ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം, പൂരി ഉണ്ടാക്കുമ്പോൾ എണ്ണ നന്നായി ചൂടാക്കുവാൻ ശ്രദ്ധിക്കണം,എന്നാൽ മാത്രമേ പൂരി പൊങ്ങിവരുകയൊള്ളു ഇപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി പൂരി തയ്യാറായിട്ടുണ്ട്, ഇതൊരു 10 മിനിറ്റ് നേരം മാത്രമേ പൊങ്ങിയിട്ടുണ്ടാവുകയൊള്ളോ, അത് കഴിഞ്ഞാൽ തളരുന്നതാണ്…!!!Soft Poori Recipe Video Credit : Malus Kitchen World