രാവിലെയോ, രാത്രിയിലോ എന്തെളുപ്പം.! കടലാസ് പോലെ ഒരു പൊറാട്ട ഉണ്ടാക്കിയാലോ ?
രാവിലെയും രാത്രിയും എല്ലാം കഴിക്കാൻ പറ്റിയ കടലാസ് പോലുള്ള ഒരു അപ്പമാണ് ഇന്നത്തെ റെസിപ്പി, ചപ്പാത്തി ഉണ്ടാക്കുന്ന അതേ എളുപ്പത്തിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പൊറോട്ടയാണിത്, കിടിലന്‍ ടേസ്റ്റിയിൽ പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം, മൈദയും ചോറും മാത്രം മതി ഈ അപ്പം ഉണ്ടാക്കാൻ, അതുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പൊറോട്ടയാണിത്, ഒരേ പോലുള്ള അപ്പങ്ങൾ കഴിച്ചു മടുത്ത വർക്ക് രാവിലെയും രാത്രിയും എല്ലാം ഈ വെറൈറ്റി കടലാസ് പോലുള്ള പൊറോട്ട ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട്, ഈ അപ്പം വളരെ സോഫ്റ്റും ടേസ്റ്റിയും ആണ് , എന്നാൽ എങ്ങനെയാണ് ഈ കിടിലൻ അടിപൊളി കടലാസ് പോലുള്ള പൊറാട്ട ഉണ്ടാക്കി എടുക്കുക എന്ന് നോക്കിയാലോ?! Soft Porotta Recipe
ചേരുവകകൾ: Soft Porotta Recipe
- ചോറ് : ഒരു കപ്പ്
- മൈദ : രണ്ട് കപ്പ്
- വെള്ളം

തയ്യാറാക്കുന്ന വിധം: Soft Porotta Recipe
ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒരു കപ്പ് ചോറ് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ചുകൊടുത്ത് ഫൈൻ പേസ്റ്റായി അരച്ചെടുക്കാം, ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇതിലേക്ക് 2 കപ്പ് മൈദ ഇട്ടു കൊടുക്കാം, ശേഷം ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കാം, ശേഷം കൈയിൽ വെളിച്ചെണ്ണ പുരട്ടി കൊടുത്ത് ഇത് നന്നായി കുഴച്ചെടുക്കാം, ശേഷം ഇതിന്റെ മുകളിൽ എണ്ണ പുരട്ടി കൊടുത്ത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം, 10 മിനിറ്റിന് ശേഷം ഈ മാവ് നന്നായി സോഫ്റ്റ് ആയി വന്നിട്ടുണ്ടാവും,
ശേഷം കൗണ്ടർ ടോപ്പിലേക്ക് കുറച്ചു മൈദ ഇട്ടു കൊടുക്കുക, ശേഷം മാവ് പരത്തി എടുത്ത് ബോൾസ് ആക്കി കട്ട് ചെയ്ത് ഷേപ്പ് ആക്കി എടുക്കാം, ശേഷം വീണ്ടും കൗണ്ടർ ടോപ്പിലേക്ക് മൈദ ഇട്ടുകൊടുത്ത് ഓരോ ബോൾസ് എടുത്ത് പരത്തിയെടുക്കാം, നല്ല തിന്നായി പരത്തിയെടുക്കുക, ശേഷം വെളിച്ചെണ്ണ മുഴുവൻ ഭാഗത്തും ഒരു ബ്രഷ് വെച്ച് പുരട്ടി കൊടുക്കുക, ശേഷം ഇതിന്റെ മുകളിലായി മൈദ തൂവി കൊടുക്കുക, എന്നിട്ട് കൈ വെച്ച് മൈദ എല്ലാ ഭാഗത്തും ആക്കി കൊടുക്കുക, ശേഷം ഇതിന്റെ ഒരു സൈഡിൽ നിന്നും മടക്കി എണ്ണ സ്പ്രെഡ് ചെയ്തു കൊടുത്ത് മുകളിലായി മൈദ ഇട്ടുകൊടുത്തു തടവി കൊടുക്കുക,
അങ്ങനെ വീണ്ടും മടക്കി ഇതുപോലെ ചെയ്യുക, അങ്ങനെ ഇതൊരു സ്ക്വയർ ഷേയ്പ്പിൽ ആയി മടക്കി എടുക്കുക, അങ്ങനെ എല്ലാം ഇതുപോലെ ചെയ്തെടുക്കുക, ശേഷം കൗണ്ടർ ടോപ്പിലേക്ക് കുറച്ചു മൈദ തൂവിക്കൊടുത്തു സ്ക്വയർ ഷേപ്പിൽ ഉള്ള ഈ മാവ് വെച്ചു കൊടുത്ത് വീണ്ടും ഓരോന്ന് തിന്നായി പരത്തി എടുക്കുക , ശേഷം ഇത് ചുട്ടെടുക്കാൻ വേണ്ടി ഒരു പാൻ ചൂടാക്കി കുറച്ച് എണ്ണ പുരട്ടി കൊടുക്കുക, അതിനുശേഷം നമ്മൾ പരത്തിയെടുത്ത പൊറോട്ട ഇതിലേക്ക് ഇട്ടുകൊടുക്കുക, ശേഷം പോറാട്ടയുടെ രണ്ടുവശവും നന്നായി ചുട്ടെടുക്കുക, ഇപ്പോൾ പൊറാട്ട നന്നായി പൊന്തി വന്നിട്ടുണ്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ അടിപൊളി കടലാസ് പോലുള്ള പൊറാട്ട ഇവിടെ തയ്യാറായിട്ടുണ്ട്!!! Video : Monu’s Vlogs Soft Porotta Recipe