ഇത് ഒരു സ്പൂൺ മാത്രം മതി.! ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കുന്ന റവ ഉപ്പുമാവിന്റെ രഹസ്യം ഇതാണ്…
Soft Rava Uppumavu: നമ്മൾ ചിലർക്ക് ഉപ്പുമാവ് കഴിക്കുന്നത് ഇഷ്ടമല്ല അല്ലേ? എന്നാൽ ഉപ്പുമാവ് ഇഷ്ടമില്ലാത്തവർക്ക് ഉപ്പുമാവ് കഴിക്കാൻ ഇതാ ഒരു കിടിലൻ റെസിപ്പി, എളുപ്പത്തിൽ ടേസ്റ്റിയായി നമുക്ക് ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
Ingredients: Soft Rava Uppumavu
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- പച്ചമുളക് – ഒരു ടേബിൾ സ്പൂൺ
- ക്യാരറ്റ് – കാൽ കപ്പ്
- ചെറിയുള്ളി – കാൽ കപ്പ്
- ഗ്രീൻപീസ് – കാൽ കപ്പ്
- പാൽ -1 കപ്പ്
- റവ : 1 കപ്പ്
- കടല പരിപ്പ്
- ഉഴുന്ന്
- കറിവേപ്പില
- ഉണക്കമുളക്
- ആവശ്യത്തിന് ഉപ്പ്
- അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം: Soft Rava Uppumavu
ആദ്യം അടുപ്പത്ത് ഒരു പാത്രം വെച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളവും ഒരു കപ്പ് പാലും ഒഴിച്ചുകൊടുത്ത് തിളപ്പിക്കാൻ വയ്ക്കുക, ശേഷം ഉപ്പുമാവ് ഉണ്ടാക്കാൻ വേണ്ടി അടുപ്പത്ത് ഒരു പാത്രം വെക്കുക, അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക, കടുക് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ കടലപ്പരിപ്പ്, ഉഴുന്ന് പകുതി ആയിട്ടുള്ളത് ഒരു ടീസ്പൂൺ, ഒരു ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ്, എന്നിവ ഇട്ടുകൊടുത്ത്

കുറച്ചുനേരം ഇളക്കിക്കൊടുക്കുക, ഇതെല്ലാം മൂത്ത വരുമ്പോൾ മൂന്ന് ഉണക്കമുളക് ഇട്ടുകൊടുക്കുക, ശേഷം അണ്ടിപ്പരിപ്പിന്റെ കളർ മാറുന്നത് വരെ ചെറുതായി ഇളക്കി കൊടുക്കുക, ഈ സമയത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് , 1 ടേബിൾസ്പൂൺ പച്ചമുളക് അരിഞ്ഞത് ,1/4 കപ്പ് ചെറിയുള്ളി അരിഞ്ഞത്, 1 തണ്ട് കറിവേപ്പില, എന്നിവ ഇട്ട് നന്നായി വഴറ്റിയെടുക്കുക, ബ്രൗൺ കളർ ആവേണ്ട ആവശ്യമില്ല, ഇനി ഇതിലേക്ക് 1/4 കപ്പ് ഗ്രീൻപീസ്, 1/4 കപ്പ് കാരറ്റ് അരിഞ്ഞത്, ചെറുതായി അരിഞ്ഞ ബീൻസ്, എന്നിവ ഇട്ടുകൊടുത്ത് ചെറുതായി ഒന്ന് വഴറ്റി എടുക്കുക,
പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക, ഇത് നന്നായി വഴന്നു വന്നാൽ ഇതിലേക്ക് ഒരു കപ്പ് വറുത്ത റവ ഇട്ടുകൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ശേഷം രണ്ടു മിനിറ്റ് വഴറ്റിയെടുക്കുക, പാലും വെള്ളവും തിളക്കാൻ വച്ചത് തിളച്ചു വന്നാൽ അതിലേക്ക് 1/2 ടീസ്പൂൺ ഉപ്പ് ചേർത്തു കൊടുക്കാം, ശേഷം ഈ പാലും വെള്ളം ഉള്ള മിക്സ് വറുത്തു കൊണ്ടിരിക്കുന്ന റവയിലേക്ക് ഒഴിച്ചു കൊടുക്കാം,
അതിന്റെ കൂടെ തന്നെ കട്ട കുത്താതെ ഇത് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക, ശേഷം ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക, ഈ സമയത്ത് ഇത് ഇളക്കിക്കൊണ്ടിരിക്കുക കട്ടപിടിക്കാതെ ശ്രദ്ധിക്കണം, ഇത് കട്ടിയായി വരാൻ തുടങ്ങുന്ന സമയത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക, ഉപ്പുമാവ് കട്ടയായി വരാൻ തുടങ്ങുന്ന സമയത്ത് ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുക്കുക എന്നിട്ട് വീണ്ടും ഇളക്കി കൊടുക്കുക, ഉപ്പുമാവ് പാകമായി വന്നാൽ തീ ഓഫ് ചെയ്ത് അടച്ചുവെച്ച് കുറച്ചുനേരം വയ്ക്കുക, അടച്ചുവെച്ച ഉപ്പ് മാവ് തയ്യാറായിട്ടുണ്ട്, ഉപ്പുമാവ് ചട്നിയുടെ കൂടെ ചൂടോടെ വിളമ്പാം!!! Soft Rava Uppumavu Jess Creative World