Soft Vattayappam Recipe : നോമ്പ് കാലമല്ലേ. എന്താക്കുമെന്ന് ടെൻഷൻ അടിച്ച് ഇരിക്കുവാണോ നിങ്ങൾ. എങ്കിൽ തൂവെള്ള നിറമുള്ള വട്ടയപ്പം തയ്യാറാക്കിയാലോ. ഒരു പീസ് കഴിച്ചാൽ തന്നെ മനസ്സ് നിറയ്ക്കും ഈ ഒരു ഐറ്റം.
Ingredients: Soft Vattayappam Recipe
- Green rice – 2 cups
- Coconut – 1 cup
- Rice – 1/4 cup
- Sugar – as needed
- Cardamom – 1
- Yeast – 1/4 teaspoon
- Salt – as needed
- Water for curry – as needed
- Oil – as needed
- Nuts
തയ്യാറാക്കുന്ന വിധം : Soft Vattayappam Recipe
ആദ്യമായി ഒരു ബൗളിൽ രണ്ട് കപ്പ് പച്ചരി എടുക്കുക. വെള്ളം തെളിഞ്ഞു വരുന്നത് വരെ നാലോ അഞ്ചോ തവണ കഴുകിയെടുക്കുക. രണ്ടോ മൂന്നോ മണിക്കൂർ നേരം ഇത് കുതിർത്തു വെക്കുക. വെള്ളം നന്നായി ഊർന്നെടുത്ത ശേഷം അരി മറ്റൊരു ബൗളിലേക്ക് മാറ്റുക. പിളർന്ന തേങ്ങയുടെ അടിഭാഗം വരാത്ത രീതിയിൽ ചിരകി എടുത്ത ഒരു കപ്പ് തേങ്ങ ഇതിലേക്ക് ചേർക്കുക. നല്ല വെളുത്ത കാൽ കപ്പ് ചോറ് ഇതിലേക്ക് ഒഴിക്കുക. തുടർന്ന് ആവശ്യത്തിന് അനുസരിച്ച് പഞ്ചസാര ചേർക്കുക.
ഒരു ഏലക്ക ചേർത്ത ശേഷം എല്ലാം കൂടെ നന്നായി ഇളക്കിയെടുത്ത് മിക്സി ജാറിലിട്ട് വെള്ളമോ, കരിക്കിൻ വെള്ളമോ ചേർത്ത് അരച്ചെടുക്കുക. 3-4 ബാച്ച് ആയിട്ട് അരച്ചെടുക്കാം. അറിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം നന്നായി ലൂസ് ആയി പോകരുത്. അരച്ചെടുത്ത ശേഷം കാൽ ടീസ്പൂൺ ഈസ്റ്റ് ചേർത്ത ശേഷം കുറച്ച് പഞ്ചസാരയും കൂടി ചേർത്ത് ഇളക്കി നാലോ അഞ്ചോ മിനിറ്റ് മാറ്റിവെക്കാം. ഇതിലെ പഞ്ചസാര കൺട്രോൾ ചെയ്യുന്നതിനായി ഇത്തിരി ഉപ്പും ചേർക്കാം. വീണ്ടും നന്നായി ഇളക്കാം. തുടർന്ന് 4-5 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കാം. അതിന് ശേഷം ചെറുതായി ഒന്ന് ഇളക്കി എടുക്കാം.
അടുത്തതായി ഒരു വലിപ്പമുള്ള പ്ലേറ്റ് എടുത്ത് അതിന്റെ എല്ലാ വശവും എണ്ണ ചേർത്ത് മാവ് ഒഴിക്കാം. മറ്റൊരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു സ്റ്റാൻഡ് ഇറക്കി വെക്കുക. നേരെ തന്നെ ഇത് വെക്കുക. ഇനി എണ്ണ പുരട്ടി വച്ച പാത്രം സ്റ്റാൻന്റിന്റെ മേലേക്ക് വെക്കുക. പത്രത്തിന്റെ കാൽ ഭാഗം മാത്രമേ മാവ് ഒഴിക്കാവു. ആദ്യത്തെ 1-2 മിനിറ്റ് ഹൈ ഫ്ലേമിലും അതിന് ശേഷം ലോ ഫ്ലേമിലും ഇട്ട് കുക്ക് ചെയ്ത് എടുക്കാം. വേണമെങ്കിൽ നട്ട്സ് ഒക്കെ കുറച്ചൊന്നു വെന്താൽ അതിന് മുകളിൽ വെക്കാം. ഏഴ് മിനിറ്റിന് ശേഷം അടച്ചു വച്ച വട്ടയപ്പം തുറന്ന് നോക്കാം. അത് കുക്ക് ആയി വന്നിട്ടുണ്ടാകും. ഇനി കുറച്ച് തണുക്കാനായി മാറ്റി വെക്കാം. വട്ടയപ്പം റെഡി. Soft Vattayappam Recipe Video Credit : Lekshmi’s Magic
Soft Vattayappam is a traditional Kerala steamed rice cake, known for its spongy texture and mildly sweet taste. Made from fermented rice batter, grated coconut, sugar, and a touch of cardamom, this delicacy is often prepared during festive occasions and as an evening snack. The fermentation process gives it a soft and fluffy consistency. Garnished with cashews and raisins, Vattayappam is both light and nutritious, enjoyed by all age groups.