ഇനി മുതൽ ഇറച്ചി ഇല്ലാതെയും ഇറച്ചിക്കറി ഉണ്ടാക്കാം.!! ഇറച്ചി കറിയുടെ അതെ Taste ൽ Soya Chunks കറി | Soya Chunks Special Curry Recipe

Soya Chunks Special Curry Recipe: സോയചങ്ക്‌സ് വീട്ടിൽ ഇരിപ്പുണ്ടോ?! ഇനി മുതൽ ഇറച്ചി ഇല്ലെങ്കിലും അതേ രുചിയിൽ കറി വെക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കറി നോൺ വെജുകാർക്കും ഒരുപാട് ഇഷ്ടമാകും എന്നുറപ്പാണ്. ഇനി എങ്ങനെയാണിവ തയ്യാറാക്കുന്നത് നോക്കാം.

Ingredients:

  • സോയാ കഷ്ണങ്ങൾ – 200 ഗ്രാം
  • തക്കാളി – 1 (വലുത്)
  • ഉള്ളി – 1 (വലുത്)
  • മുളക് – 3 എണ്ണം
  • ഇഞ്ചി – ചെറിയ കഷണം
  • വെളുത്തുള്ളി – 10 അല്ലി
  • കറിവേപ്പില
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • പെരുമുളക് ജീരകപ്പൊടി – അര ടീസ്പൂൺ
  • മല്ലിപ്പൊടി – ഒന്നര ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • സസ്യ എണ്ണ – ആവശ്യത്തിന്
  • ഉലുവ, പെരുമുളക് ജീരകം – ഒരു നുള്ള്
  • മല്ലിയില
  • കുരുമുളക് പൊടി – അര ടീസ്പൂൺ.
  • മുളക് ചിരകിയത് – 3
  • ഉള്ളി – അര കഷണം
  • ഉപ്പ്

Ingredients:

  • Soya chunks -200gm
  • Tomato -1 (large)
  • Onion -1 (large)
  • Chilli -3 nos
  • Ginger -small piece
  • Garlic -10 cloves
  • Curry leaves
  • Chilli powder -1 tablespoon
  • Turmeric powder -half a teaspoon
  • Perumun cumin powder -half a teaspoon
  • Coriander powder -one and a half tablespoons
  • Garam masala -half a teaspoon
  • Vegetable oil -as needed
  • Fenugreek,Perumun cumin -a pinch
  • Coriander leaves
  • Black pepper powder -half a teaspoon.
  • Grated chili -3
  • Onion -half a piece
  • Salt

How to Make Soya Chunks Special Curry Recipe

സോയ ചങ്ക്‌സ് നല്ല തിളച്ച വെള്ളം ഒരു കപ്പൊഴിച്ചു കുതിരാൻ വെക്കുക. തക്കാളി, ഉള്ളി മുളക് എന്നിവ ചെറിയ കഷണങ്ങൾ ആക്കി കുക്കറിൽ ഇടുക, അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതും മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ജീരകപ്പൊടി, മല്ലിപൊടി, ഉപ്പ്, കറിവേപ്പില എന്നിവയിട്ട ശേഷം കുതിർന്ന സോയ ചങ്ക്‌സ് അതിലുള്ള വെള്ളത്തോടെ കുക്കറിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. മീഡിയം ഫ്ളെയിമിൽ നാല് വിസിൽ വരുത്തിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായ ശേഷം അതിലേക്ക് ഒരു നുള്ള് ജീരകവും ഉലുവയും ഇട്ട് വഴറ്റിയ ശേഷം ഒരു പകുതി വലിയുള്ളി അരിഞ്ഞതും മല്ലിയില, കറിവേപ്പില എന്നിവയും ചേർത്തു വഴറ്റിയ ശേഷം കുരുമുളക് പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും വറ്റൽ മുളകും ചേർത്തു വഴറ്റുക. അതിലേക്ക് ആവിപോയി കഴിഞ്ഞു നന്നായി വെന്ത സോയചങ്ക്‌സ് കറി ഒഴിച്ച് മിക്സ് ചെയ്യാം.Soya Chunks Special Curry Recipe| Video Credit: Shahanas Recipes

Soya Chunks Special Curry is a protein-rich, flavorful dish perfect for rice or chapathi. Begin by soaking soya chunks in hot water for 15–20 minutes, then squeeze out the water and set aside. In a pan, heat oil and sauté chopped onions, green chilies, ginger-garlic paste, and curry leaves until golden. Add chopped tomatoes, turmeric, chili powder, coriander powder, and garam masala. Cook until the tomatoes turn soft and the masala is well blended. Add the soaked soya chunks and mix well so they absorb the flavors. Pour in some water or thin coconut milk, cover, and cook for a few minutes until the curry thickens. Finally, garnish with fresh coriander leaves. This delicious and wholesome curry is spicy, aromatic, and ideal for a hearty meal any day.

ഇനി മീൻ കറി ഉണ്ടാക്കുമ്പോൾ ഇതുംകൂടി ഒന്ന് ചേർത്തുനോക്കൂ.!! ഇതിനും രുചിയിൽ മീൻകറി സ്വപ്നങ്ങളിൽ മാത്രം; പുതുമയാർന്ന രൂചിക്കൂട്ടിൽ നാടൻ മീൻ കറി | Perfect and Easy Fish Curry Recipe

Soya Chunks Special Curry Recipe
Comments (0)
Add Comment