കാറ്ററിംഗ് ചേട്ടൻ പറഞ്ഞുതന്ന സൂത്രം.!! ഇരിക്കും തോറും രുചികൂടുകയും മീൻകറി; എന്റെ പൊന്നോ എന്താ രുചി ഇതാണ് മക്കളെ മീൻകറി | Special Fish Curry Recipe

Special Fish Curry Recipe: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. നല്ല കട്ടിയോടെ കുറുകിയ

ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളെല്ലാം എടുത്ത് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് വയ്ക്കണം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി,

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉലുവ വറുത്തുപൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കറി തയ്യാറാക്കാൻ ആവശ്യമായ മീൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കണം. കൂടാതെ കറിയിലേക്ക് ആവശ്യമായ ഇഞ്ചി, വെളുത്തുള്ളി എന്നിവയും തോല് കളഞ്ഞ് ചെറുതായി ചതച്ചെടുത്ത് വെക്കണം. ഇഞ്ചിയിൽ നിന്നും കുറച്ചെടുത്ത് ക്രഷ് ചെയ്തു മാറ്റിവയ്ക്കാം. ശേഷം ഒരു മൺചട്ടി

അടുപ്പത്തുവച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. തയ്യാറാക്കിവെച്ച പൊടികളുടെ അരപ്പ് കൂടി ഈയൊരു സമയത്ത് ചട്ടിയിലേക്ക് ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണം പൂർണമായും പോയിക്കഴിയുമ്പോൾ അതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ചൂടുവെള്ളം തിളച്ചു തുടങ്ങുമ്പോൾ കുടംപുളിയിട്ട വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കറി ഒന്നുകൂടി കുറുക്കി എടുക്കുക. ശേഷം മീൻ കഷ്ണങ്ങൾ കൂടി കറിയിലേക്ക് ഇട്ട് ഒന്നുകൂടി അടച്ചുവെച്ച് വേവിക്കാം. Special Fish Curry Recipe| Video Credit: Sheeba’s Recipes

For a special fish curry, clean and cut 500g of fresh fish (like seer or sardine) into pieces. In a clay pot, heat 2 tablespoons of coconut oil and sauté 1 teaspoon mustard seeds, 1 sprig of curry leaves, 1 chopped onion, and 2 slit green chilies. Add 1 tablespoon ginger-garlic paste and sauté until the raw smell fades. Mix in 1 teaspoon turmeric powder, 1 tablespoon red chili powder, and 1½ tablespoons coriander powder, roasting the spices on low flame. Add 1 chopped tomato and cook until soft. Pour in 1 cup of tamarind water or kokum extract and bring to a boil. Gently add the fish pieces, season with salt, and simmer for 10–15 minutes until the fish is cooked and the gravy thickens. Drizzle a teaspoon of coconut oil and a few curry leaves on top before removing from heat. Let it rest for an hour to enhance the flavors. Serve hot with steamed rice for a truly special Kerala-style fish curry.

ഗുരുവായൂരിലെ പ്രിയപ്പെട്ട കറി.!! ഗുരുവായൂർ സ്റ്റൈൽ രസകാളൻ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം! | Perfect Guruvayur Style Nadan Rasa Kalan Recipe

Special Fish Curry Recipe
Comments (0)
Add Comment