ചോറിനും അപ്പത്തിനും ഒക്കെ സൂപ്പറാണ് ഈ മീൻകറി.!! ഈ 3 മാന്ത്രിക ഇൻഗ്രീഡിയൻസ് മതി; സംഭവം കലക്കും

Special Fish Curry With Coconut Milk Recipe: എപ്പോഴും മീൻ കറി ഒരേ പാറ്റേണിൽ ഉണ്ടാക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ 3 മാന്ത്രിക ഇൻഗ്രീഡിയൻസ് ചേർത്ത് നിങ്ങളുടെ മീൻ കറിയെ വേറെ ലെവൽ ആക്കാം.ഇത്തരത്തിൽ ഒരു മീൻകറി നിങ്ങൾ ഒരിക്കൽ ഉണ്ടാക്കിയാൽ,പിന്നീട് ഏതു മീൻ വച്ച് കറി ഉണ്ടാക്കുമ്പോഴും ഇത് പോലെ തന്നെ ഉണ്ടാക്കും. അപ്പോൾ ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Ingredients: Special Fish Curry With Coconut Milk Recipe

  • ആവോലി/ മീൻ -250 ഗ്രാം
  • വെളിച്ചെണ്ണ – ആവിശ്യത്തിന്
  • ഇഞ്ചി – ഒരു ടീസ്പൂൺ
  • വെളുത്തുള്ളി-ഒരു ടീസ്പൂൺ
  • സവാള -ഒന്ന് പകുതി അരിഞ്ഞത്
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • തക്കാളി – ഒന്ന് പകുതി അരിഞ്ഞത്
  • പുളി വെള്ളം – അര കപ്പ്
  • ഉപ്പ്
  • തേങ്ങാപ്പാൽ -അര കപ്പ്
  • ചുവന്നുള്ളി -8 or 10 എണ്ണം
  • പച്ച മുളക് -4 എണ്ണം
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം : Special Fish Curry With Coconut Milk Recipe

ആദ്യമായി 200-250 ഗ്രാം ആവോലി എടുക്കുക. ഏത് മീൻ വച്ചും ഇങ്ങനെയൊരു കറി ഉണ്ടാക്കാവുന്നതാണ്. ആദ്യമായി ഒരു പാനിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക.എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ അളവിൽ വെളുത്തുള്ളി അരിഞ്ഞതും, ഇഞ്ചിയും ചേർത്ത് കൊടുക്കാം. ഇതിന്റെ നിറം മാറുന്നത് വരെ വയറ്റുക. ശേഷം മീഡിയം സൈസിലുള്ള സവാളയുടെ പകുതി അരിഞ്ഞത് ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇതൊന്നു നന്നായി വഴറ്റിയതിനു ശേഷം കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം പകുതി അരിഞ്ഞ തക്കാളി ഇതിലേക്ക് ഇടുക. തക്കാളി നന്നായി സോഫ്റ്റ് ആയി വരുന്നത് വരെ വയറ്റുക. ഇതിന്റെ കൂടെ ആവശ്യമായ ഉപ്പും ചേർക്കാം. തക്കാളി നന്നായി ഉടഞ്ഞു വന്നതിനുശേഷം ഒരു കപ്പ് വെള്ളം ചേർക്കുക. ശേഷം അരക്കപ്പ് പുളി വെള്ളം ഇതിലേക്ക് ഒഴിക്കാം. ശേഷം നന്നായി മിക്സ് ചെയ്യുക. കറി നന്നായി തിളച്ചു വരുന്ന സമയത്ത് മാറ്റിവച്ച മീൻ കഷ്ണം ഇതിലേക്ക് വെച്ചു കൊടുക്കാം. മീൻ ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കാം.

ഒരു 8 മിനിറ്റോളം ഇത് വേവിക്കാം. ശേഷം അര കപ്പ് തേങ്ങാപ്പാൽ ഒഴിക്കുക. കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ഇതൊന്നു നന്നായി തിളച്ചു വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ഇനി മല്ലിയില ചേർത്ത് നന്നായി ഇളക്കി എടുക്കാം. അടുത്തതായി മിക്സി ജാർ എടുത്ത് അതിലേക്ക് നാല് പച്ചമുളകും, എട്ടോ പത്തോ ചുവന്നുള്ളിയും, കുറച്ച് കറിവേപ്പിലയും, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് അരച്ചെടുക്കുക. ശേഷം കറിയിലേക്ക് ഒഴിക്കാം. ഇനി മീൻ പൊട്ടിപ്പോവാതെ അത് എല്ലാ ഭാഗത്തേക്കും മിക്സ് ചെയ്തെടുക്കാം. അവസാനമായി അരച്ചെടുത്ത ഇൻഗ്രീഡിയൻസ് ആണ് കറിയുടെ പ്രധാന ആകർഷണം. പത്തിരിയുടെയോ, അപ്പത്തിന്റെയോ എന്തിന്റെ കൂടെ വേണമെങ്കിലും ഈ രുചികരമായ മീൻ കറി കഴിക്കാവുന്നതാണ്. അപ്പോൾ പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Video Credit : Kannur kitchen Special Fish Curry With Coconut Milk Recipe

Special Fish Curry With Coconut Milk Recipe
Comments (0)
Add Comment