സദ്യ സ്പെഷ്യൽ പുളി ഇഞ്ചി ഇനി വീട്ടിൽ തന്നെ.!! പുളിയിഞ്ചി ഒരു വട്ടം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! നാവിൽ വെള്ളമൂറും | Special puli inji

0

About Special puli inji

ഓണത്തിന് ഇനിയും അധികം നാളുകൾ ഇല്ലല്ലോ? നമുക്ക് ഒരു അടിപൊളി പുളി ഇഞ്ചി തയ്യാറാക്കിയാലോ? അതും കല്യാണത്തിന് ഒക്കെ ഉണ്ടാക്കുന്ന പോലെ. വെറും പത്തു മിനിറ്റിനുള്ളിൽ പുളിഞ്ചി ഉണ്ടാക്കിയാലോ? എന്ന ഇനി സമയം കളയണ്ട വേഗം തന്നെ നമുക്ക് പരിപാടിയിലേക്ക് കടക്കാം.

Ingredients

  • ഇഞ്ചി
  • വാളൻ പുളി
  • പച്ചമുളക്
  • ശർക്കര
  • കറിവേപ്പില
  • മുളക് പൊടി
  • മഞ്ഞൾപൊടി
  • ഉലുവപ്പൊടി
  • കായപൊടി
  • വറ്റൽ മുളക്
  • ഉപ്പ്

How to make special puli inji

ആദ്യം തന്നെ 3 കപ്പ് ചൂടുവെള്ളത്തിൽ വാളൻ പുളി കുതിരാൻ വെക്കാം. ആദ്യം ഇഞ്ചി എടുത്ത് നന്നായി കട്ടികുറഞ്ഞോ, പൊടിയായോ അരിഞ്ഞു എടുക്കാം. പിന്നെ ആവശ്യമായത് പച്ച മുളക് ആണ്. ഒരു നാലോ, അഞ്ചോ പച്ചമുളക് എടുത്ത് വട്ടത്തിൽ കട്ടി കുറഞ്ഞു അരിഞ്ഞു എടുക്കാം. കുതിരൻ വച്ച പുളി നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഇഞ്ചി മൂപിച്ചെടുക്കാൻ പറ്റാവുന്ന രീതിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കാം.

എണ്ണ ചൂടായി വരുമ്പോൾ ഇഞ്ചി അതിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുക്കാം. ഒരു ബ്രൗൺ നിറം ആവുമ്പോൾ അതിലേക്ക് 1 അല്ലി വെപ്പല ഇട്ടു നന്നായി മൂപ്പിച്ചു എടുക്കാം. അതിനെ എന്നിട്ട് വേറെ ഒരു പാത്രത്തിലേക്ക് എണ്ണയിൽ നിന്ന് ഊറ്റി എടുത്ത് ചൂടാറാൻ വെക്കാം.എന്നിട്ട് ചൂടറിയ ഇഞ്ചി ചെറിയ രീതിയിൽ കൈ കൊണ്ട് പൊടിച്ചു എടുകാം. ശേഷം ആ എണ്ണയിൽ തന്നെ കുറച്ചു കടുക് ഇട്ടു പൊട്ടിക്കാം. അതിനുശേഷം അതിലേക്ക് നാലോ അഞ്ചോ വറ്റൽ മുളക് പൊട്ടിച്ചു ഇടാം ശേഷം അരിഞ്ഞു വച്ച മുളക് ഇട്ട് നന്നായി ചെറിയ തീയിൽ മൂപ്പിച്ചു എടുക്കാം. അതിലേക്ക് പിഴിഞ്ഞ് വച്ച puli അല്പം ചേർക്കാം.( വേറെ ഒന്നിനും അല്ല ;പൊടികൾ ഇടുമ്പോൾ അടിയിൽ പിടിക്കാതെ ഇരിക്കാൻ ആണ്).

അതിലേക്ക് 1 1/2 ടീസ്പൂൺ മുളക് പൊടി,1/4 ടീസ്പൂൺ മഞ്ഞൾ പൊടി,1/4 ടീസ്പൂൺ ഉലുവാ പൊടി,1/4 ടീസ്പൂൺ കായം പൊടി ഇട്ട് ചെറിയ തീയിൽ നന്നായി ഒന്ന് ഇളക്കി കൊടുക്കാം. അതിലേക്ക് ബാക്കി വച്ച പുളി വെള്ളം ഒഴിച്, ആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാം. എന്നിട്ട് മാറ്റിവച്ചിരിക്കുന്ന പൊടിച്ച ഇഞ്ചി അതിലേക്ക് ഇടാം, മധുരത്തിനായി പൊടിച്ച ശർക്കരയും ആവശ്യാനുസരണം ചേർത്ത് കൊടുക്കാം. എന്നിട്ട് ചെറിയ തീയിൽ പുളിവെള്ളം വറ്റിച്ചു എടുക്കാം.അടിയിൽ പിടിക്കാതെ ഇരിക്കാൻ ഇടക്ക് ഇളക്കി കൊടുക്കാം. ഒരു കുറുക്കിയ പാകം ആവുമ്പോൾ ഫ്‌ളൈയിം ഓഫാക്കാം. പിന്നെ അത് അല്പനേരം ഇരുന്നാൽ ഒന്നൂടെ കുറുകി വരുന്നതായി കാണാം.സദ്യ സ്പെഷ്യൽ പുളി ഇഞ്ചി ഇനി വീട്ടിൽ തന്നെ.!! പുളിയിഞ്ചി ഒരു വട്ടം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! നാവിൽ വെള്ളമൂറും | Onam special puli inji online recipe

Leave A Reply

Your email address will not be published.