രാവിലെ ഇനി എന്തെളുപ്പം.! ദോശയും ഇഡലിയും കഴിച്ചു മടുത്തോ ? എങ്കിൽ ഇങ്ങനെയൊന്ന് പരീക്ഷിച്ചുനോക്കൂ | Spicy Masala Bread Breakfast Recipe
Spicy Masala Bread Breakfast Recipe: ബ്രേക്ക്ഫാസ്റ്റിനും നാലുമണി ചായയുടെ കൂടെയും വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരത്തെക്കുറിച്ച് പരിചയപ്പെട്ടാലോ?! വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ച് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്, ബ്രഡ് മുട്ടയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം, ഈ പലഹാരം രാവിലെയും അല്ലെങ്കിൽ വൈകുന്നേരം ചായയുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരമാണ്, എങ്ങനെയാണ് ഈ ബ്രെഡ് കൊണ്ടുള്ള ബ്രഡ് മസാല ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!
Ingredients:
- ബ്രഡ് സ്ലൈസ് : 5 എണ്ണം
- മുട്ട : 3 എണ്ണം
- എണ്ണ
- സവാള : മീഡിയം സൈസിലുള്ള ഒന്ന്
- ക്യാപ്‌സികം : 1/2
- തക്കാളി : 1/2
- കാശ്മീരി മുളകുപൊടി : 1 ഒരു ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീസ്പൂൺ
- ഗരം മസാല : 1/4 ടീസ്പൂൺ
- ചിക്കൻ മസാല : 1/2 ടീസ്പൂൺ
- ടൊമാറ്റോ സോസ്
- മല്ലിയില
- ആവശ്യത്തിന് ഉപ്പ്
Ingredients:
- Bread slices: 5 pieces
- Eggs: 3 pieces
- Oil
- Onion: 1 medium sized
- Capsicum: 1/2
- Tomato: 1/2
- Kashmiri chili powder: 1 teaspoon
- Ginger garlic paste: 1 teaspoon
- Garam masala: 1/4 teaspoon
- Chicken masala: 1/2 teaspoon
- Tomato sauce
- Coriander
- Salt as required
How to Make Spicy Masala Bread Breakfast Recipe
ഈ പലഹാരം തയ്യാറാക്കുവാൻ വേണ്ടി ആദ്യം 5 സ്ലൈസ് ബ്രഡ് എടുക്കുക, ശേഷം ഈ ബ്രെഡ് ടോസ്സ്റ് ചെയ്ത് എടുക്കുവാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക ചൂടായി വന്നാൽ ബ്രഡ് അതിലേക്ക് വെച്ച് രണ്ട് സൈഡും ടോസ്സ്റ് ചെയ്തെടുക്കുക, ശേഷം ഈ ബ്രഡ് ചെറിയ കഷണങ്ങളായി കത്രിക വെച്ചോ കത്തി വെച്ചോ കട്ട് ചെയ്ത് എടുക്കുക, ശേഷം ഇത് മാറ്റി വെക്കാം, ഇനി അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാക്കുക, ചൂടായി വന്നാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് ചിക്കി എടുക്കുക, മീഡിയം ഫ്ലെയിമിൽ ഇട്ടു കൊടുത്താൽ പെട്ടെന്ന് ആയി കിട്ടും, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇനി അതേ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു മീഡിയം സൈസ് ഉള്ള സവാള ചെറുതായി അരിഞ്ഞത്, 1/2 ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഉള്ളി വഴറ്റിയെടുക്കുക, സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ച ചുവ മാറുന്നതുവരെ ഇളക്കിക്കൊടുത്ത്
വയറ്റിയെടുക്കാം, ഇത് വാടി വന്നാൽ 1 ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1/2 ടീസ്പൂൺ ചിക്കൻ മസാല , 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്തുകൊടുത്ത പൊടികളുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക, ശേഷം ഇതിലേക്ക് മീഡിയം വലുപ്പത്തിലുള്ള ക്യാപ്സിക്കത്തിന്റെ പകുതി കട്ട് ചെയ്തത് ഇട്ടുകൊടുക്കുക, 1 വലിയ തക്കാളിയുടെ പകുതി കട്ട് ചെയ്തത്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക, ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോഴ്സ് ഒഴിച്ചു കൊടുക്കുക,
ശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, ശേഷം ഇതിലേക്ക് 1/4 വെള്ളം ഒഴിച്ചു കൊടുക്കുക, നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ചിക്കി കൊടുത്ത മുട്ട ഇട്ടു കൊടുക്കുക, ഇതിന്റെ കൂടെ ബ്രെഡ് ടോസ്റ്റ് ചെയ്തതും ഇട്ടുകൊടുക്കുക, എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, നന്നായി യോജിച്ചു വന്നാൽ ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം അരമുറി നാരങ്ങയുടെ നീര് ചേർത്തു കൊടുക്കാം, എല്ലാം വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി ബ്രഡ് മസാല റെഡിയായിട്ടുണ്ട്!!! Spicy Masala Bread Breakfast Recipe| Video Credit: cook with shafee
Spicy Masala Bread is a quick and tasty breakfast recipe that’s perfect for busy mornings. To make it, heat some oil in a pan and sauté chopped onions, green chilies, ginger, and curry leaves until the onions turn golden. Add chopped tomatoes, turmeric, red chili powder, garam masala, and salt. Cook until the tomatoes soften and the masala turns aromatic. Tear bread slices into small pieces and toss them into the masala mix. Stir well so the bread absorbs all the spicy flavors. Cook for a couple of minutes and garnish with fresh coriander leaves. Serve hot with tea or coffee for a filling and flavorful start to your day.