ഇത്ര രുചിയിൽ നിങ്ങൾ പാലപ്പം കഴിച്ചിട്ടുണ്ടാവില്ല.! തേങ്ങയോ തേങ്ങാപ്പാലോ വേണ്ട.! വേഗത്തിൽ ഉണ്ടാക്കിയെടുക്കാം ഈ സൂപ്പർ പാലപ്പം…

Super Palappam without cocount milk: പാലപ്പം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. ഒട്ടുമിക്ക എല്ലാ വീടുകളിലെയും ബ്രേക്ഫാസ്റ്റായിരിക്കും പാലപ്പം. എന്നാൽ നമുക്ക് തേങ്ങയും തേങ്ങാപ്പാലും ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ സോഫ്റ്റ്‌ ആൻഡ് ക്രിസ്പിയായ ഇത് ഉണ്ടാക്കി നോക്കിയാലോ? എങ്ങനെ ഇത് ഉണ്ടാക്കാമെന്ന് നോക്കാം.

Ingredients : Super Palappam without cocount milk

  • അരിപ്പൊടി- രണ്ട് ഗ്ലാസ്
  • പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
  • ഉപ്പ്- അര ടീസ്പൂൺ
  • പാൽ – വേണമെങ്കിൽ

തയ്യാറാക്കുന്ന വിധം : Super Palappam without cocount milk

ആദ്യമായി രണ്ട് ഗ്ലാസ് അരിപ്പൊടി എടുക്കുക. ഇനി ഇത് ഒരു മിക്സി ജാറിലേക്ക് മാറ്റം. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഉപ്പും ചേർക്കുക. തുടർന്ന് രണ്ട് ഗ്ലാസ് വെള്ളവും കൂടിയ ചേർത്ത് അരച്ചെടുക്കാം. വേണമെങ്കിൽ ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും വച്ചും അരയ്ക്കാം.പാലിന്റെ ടേസ്റ്റ് വേണമെന്നുള്ളവർക്ക് ഇതുപോലെ ചെയ്യാം. അരച്ചെടുത്തതിനു ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം. ഒരു മണിക്കൂർ ഇത് പൊങ്ങി വരാനായി വെക്കാം.

തണുപ്പുള്ള സ്ഥലമാണെങ്കിൽ രണ്ടു മണിക്കൂർ വെക്കേണ്ടി വരും. രണ്ടു മണിക്കൂറിനു ശേഷം മാവ് ഒന്ന് തിക്കായി വരും. ഇനി ചൂടായ ഒരു അപ്പച്ചട്ടിയിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കാം. സാധാരണ അപ്പം തയ്യാറാക്കുന്നത് പോലെ ഇതൊന്ന് ചുറ്റിച്ചെടുക്കാം.ഇനി ഇതൊന്നു അടച്ചു വെക്കാം. ലോ ഫ്ലെയിമിൽ വച്ച് വേണം ഇത് തയ്യാറാക്കാൻ.രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് തന്നെ പാലപ്പം റെഡിയാകും. ഇത് ക്രിസ്പിയായി വരണമെങ്കിൽ മൂന്ന് മിനിറ്റും, സോഫ്റ്റായി വരണമെങ്കിൽ 2 മിനിറ്റും വെക്കാം.

ശേഷം പാലപ്പം റെഡിയാണ്. ഇനി ബാക്കിയും ഇതുപോലെ ഉണ്ടാക്കിയെടുക്കാം. ചട്ടിയിൽ നിന്നും പെട്ടെന്ന് തന്നെ ഇത് ഇളകി കിട്ടും. ഉൾഭാഗം വളരെ സോഫ്റ്റും സൈഡ് ഭാഗം വളരെ ക്രിസ്പിയും ആയിരിക്കും ഈ പാലപ്പത്തിന്റെ. ഇത് ഒരുപാട് നേരം ഇങ്ങനെ ക്രിസ്പിയായി തന്നെ നില്കുന്നതാണ്. തേങ്ങയും തേങ്ങാപ്പാലും ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ഇങ്ങനെ ഇത് തയ്യാറാക്കി എടുക്കാം. ടേബിളിൽ വെച്ചാൽ മതി പ്ലേറ്റ് കാലിയാവുന്നത് അറിയില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടപ്പെടും. ബ്രേക്ഫാസ്റ്റോ, ഡിന്നറോ എന്തിനുമാകട്ടെ ഇതുപോലെ ഒരു പാലപ്പം മതി വയറു നിറയ്ക്കാൻ. ഓഫീസിൽ തിരക്കിട്ട് പോകുന്നവർക്കൊക്കെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന റെസിപ്പി ആണിത്. സ്കൂൾ വിട്ട് ക്ഷീണിച്ചു വരുന്ന കുട്ടികൾക്ക് ഉണ്ടാക്കികൊടുക്കാം ഈ കിടിലൻ റെസിപ്പി.അപ്പോൾ സമയം കളയണ്ട,വേഗം തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Super Palappam without cocount milk Video Credit : Kannur kitchen

Super Palappam without cocount milk
Comments (0)
Add Comment