ഉഗ്രൻ ടേയ്സ്റ്റിൽ ചാമ്പക്ക ജ്യൂസ്.! ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… | Super Tasty Rose Apple Juice Recipe
Super Tasty Rose Apple juice Recipe: ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്.
ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് ഏലക്ക കൂടി ജ്യൂസ് അടിക്കുമ്പോൾ ചേർത്തു കൊടുക്കണം. ആദ്യം തന്നെ ചെറിയ കഷണങ്ങളായി മുറിച്ചുവെച്ച ചാമ്പക്കയും എടുത്തു വച്ച പാലും ഏലക്കയും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക്
ആക്കാവുന്നതാണ്. ശേഷം തണുപ്പിച്ചോ അതല്ലെങ്കിൽ അരിച്ചെടുത്ത അതേ രീതിയിലോ ഗ്ലാസിൽ സെർവ് ചെയ്യാവുന്നതാണ്. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഹെൽത്തിയായ ഒരു ജ്യൂസ് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അമിതമായ ദാഹം മാറ്റാനും ക്ഷീണം ഇല്ലാതാക്കാനും ഈയൊരു ചാമ്പക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. സ്ഥിരമായി ഒരേ രീതിയിലുള്ള ജ്യൂസുകൾ മാത്രം ഉണ്ടാക്കി കുടിക്കുന്നവർക്ക് ഒരിക്കലെങ്കിലും
ഈയൊരു ജ്യൂസ് തയ്യാറാക്കി നോക്കാവുന്നതാണ്. മിക്ക വീടുകളിലും ഒരു ചാമ്പ മരമെങ്കിലും ഉള്ളതിനാൽ തന്നെ വിഷം അടിക്കാത്ത ചാമ്പക്ക ഉപയോഗിക്കാനായി സാധിക്കുകയും ചെയ്യും. വെള്ള നിറത്തിലോ, അതല്ലെങ്കിൽ പിങ്ക് നിറത്തിലോ ഉള്ള ചാമ്പക്ക ആവശ്യനുസരണം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വലിയ ചാമ്പക്കയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അളവിൽ കുറവ് വരുത്താം. ഒരു പിടി അളവിൽ ചാമ്പയ്ക്കക്ക് ഏകദേശം അര ലിറ്റർ അളവിൽ പാലാണ് ആവശ്യമായി വരിക. കൂടുതൽ മധുരം ആവശ്യമുള്ളവർക്ക് പഞ്ചസാര ആവശ്യാനുസരണം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. Super Tasty Rose Apple juice Recipe| Video Credit: kuttiman manjeri
For a refreshing Rose Apple Juice, begin by thoroughly washing and deseeding 4-5 ripe rose apples (chambakka). There’s no need to peel them, as the skin contributes to the color and nutrients. Chop the rose apples into smaller pieces and blend them with about 1 cup of cold water until smooth. For a clearer juice, strain the mixture through a fine-mesh sieve or cheesecloth, pressing down to extract all the liquid. Sweeten the juice to taste with sugar or honey, and add a squeeze of fresh lime juice to enhance the flavor and balance the sweetness. Serve immediately over ice for a cooling and naturally fragrant beverage.