Super Tasty Rose Apple Pickle Recipe : ഓരോ കാലങ്ങളിളും ലഭിക്കുന്ന കായകളും പഴങ്ങളുമെല്ലാം ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുന്ന രീതി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും ചാമ്പക്ക ഉണ്ടായിക്കഴിഞ്ഞാൽ അത് എങ്ങനെ പ്രിസർവ് ചെയ്ത് സൂക്ഷിക്കണം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. ചാമ്പക്ക ഉപയോഗിച്ച് രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ചാമ്പക്ക അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ കഴുകി മുറിച്ച് വെച്ച ചാമ്പക്ക കഷണങ്ങൾ അതിലിട്ട് നല്ലതുപോലെ മിക്സ് ചെയ്യണം. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.
പാനിലെ വെള്ളമെല്ലാം ഒന്ന് വലിഞ്ഞ് ചാമ്പക്ക സെറ്റായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വീണ്ടും മറ്റൊരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക്, കടുക്, ഉണക്കമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ശേഷം കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, ഒരു ടേബിൾ സ്പൂൺ അളവിൽ മുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.
ഈ പൊടികളോടൊപ്പം തന്നെ അല്പം ഉലുവ പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ വിനഗർ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച ചാമ്പക്ക കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അച്ചാറിന്റെ ചൂടെല്ലാം മാറി നല്ല രീതിയിൽ സെറ്റായി കിട്ടുമ്പോൾ എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Super Tasty Rose Apple Pickle Recipe| Video Credit : Aadyas Glamz
Rose Apple Pickle, known as “Chambakka Achar” in Kerala, is a delightful and tangy condiment that captures the unique, mildly sweet, and floral notes of rose apples with a spicy kick. To prepare it, begin by thoroughly washing and slicing fresh rose apples, removing the seeds and flower ends. In a pan, heat some sesame oil (gingelly oil is traditional) and temper with mustard seeds. Once they splutter, add finely chopped ginger, garlic, and green chilies, sautéing until fragrant. Next, add turmeric powder, red chili powder (Kashmiri for color, regular for heat), and a pinch of asafoetida (hing), stirring well to cook the spices. Introduce the sliced rose apples and a good amount of salt, mixing everything thoroughly. Cook on low heat until the rose apples soften slightly and the flavors meld. Finally, add the vinegar, stirring until it comes to a boil, then remove the pan from the heat. Once cooled, transfer the vibrant pickle to a clean, airtight jar, allowing it to mature for a few days to fully develop its exquisite taste, making it a perfect accompaniment to rice, curries, or snacks.