വായിൽ അലിഞ്ഞുപോകും മധുരം.! പഴുത്ത മാങ്ങ ഒരു തവണ ഇങ്ങനെ ചെയ്തുനോക്കൂ; ഹെൽത്തി റെസിപ്പി | Sweet Mango Recipe

Sweet Mango Recipe : നിങ്ങളുടെ വീട്ടിൽ ഇടയ്ക്ക് ഒരു വിസിറ്റിങ്ങിന് ഫ്രണ്ട്സും, കസിൻസും ഒക്കെ വന്നാൽ എന്തുണ്ടാക്കും എന്ന് കരുതി തല പുകയ്ക്കാറുണ്ടോ? എങ്കിൽ ഇതിന് പറ്റിയ ഒരു റെസിപ്പിയുണ്ട്. വീട്ടിൽ മാമ്പഴമുണ്ടോ? എന്നാൽ എണ്ണക്കടികൾ ഒഴിവാക്കി ഇതൊന്നു പരീക്ഷിച്ചു നോക്കൂ. മാമ്പഴവും ബദാമും പാലും ഒക്കെ ചേർന്ന ഒരു അടിപൊളി റെസിപ്പിയാണിത്. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

Ingredients :Sweet Mango Recipe

  • Mangoes – two
  • Kismis
  • Nuts
  • Almonds
  • Rava – one cup
  • Sugar – one cup
  • Milk – one cup
  • Sigmatic coconut – one cup
  • Cardamom powder
  • Salt
  • Cardamom powder

How to make Sweet Mango Recipe

ആദ്യമായി രണ്ട് മീഡിയം സൈസിലുള്ള മാമ്പഴം എടുക്കുക. വലിയ മാമ്പഴമാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ഒരെണ്ണം മാത്രം എടുത്താൽ മതി. ശേഷം കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞിടുക. ഇനി ഒരു മിക്സി ജാറിലേക്ക് ഇത് മാറ്റി പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. വെള്ളം ചേർക്കേണ്ടതില്ല. പിന്നീട് ഒരു കടായ എടുത്ത് അത് നന്നായി ചൂടായതിനു ശേഷം അല്പം നെയ്യ് അതിലേക്ക് ഒഴിക്കുക. തുടർന്ന് അല്പം

ബദാമും അണ്ടിപ്പരിപ്പും ചേർക്കാം. ഇതിന്റെ നിറം മാറി വരുമ്പോൾ കുറച്ച് കിസ്മിസ് കൂടെ ചേർക്കാം. കിസ്മിസ് വീർത്തു വന്നതിനുശേഷം ഇവയെല്ലാം നെയ്യിൽ നിന്നും മാറ്റാവുന്നതാണ്. ഇനി ശേഷിക്കുന്ന നെയ്യിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും കൂടെ ചേർക്കാം. തുടർന്ന് ഒരു കപ്പ് റവ ഇതിലേക്ക് ഒഴിക്കുക. ശേഷം ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. വറുത്ത റവയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്. പിന്നീട് റവ എടുത്ത അതേ അളവിൽ പഞ്ചസാരയും ചേർക്കുക.

ഇതൊന്നു വയറ്റി വന്നതിനുശേഷം അതിലേക്ക് മാറ്റിവെച്ച മാമ്പഴ പേസ്റ്റ് ചേർക്കുക. തുടർന്ന് ഇത് നന്നായി ഇളക്കി കൊടുക്കുക. ഇനി തിളപ്പിച്ചാറിയ പാൽ ഒരു കപ്പ് ഇതിലേക്ക് ചേർക്കാം. ശേഷം മൂന്ന് മിനിറ്റ് ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. വളരെ കട്ടി കൂടുതലാണെങ്കിൽ അല്പം കൂടി പാല് ചേർത്ത് മിക്സാക്കാവുന്നതാണ്. ഇനി ഒരു കപ്പ് സിഗ്മറ്റിക് കോക്കണറ്റും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് അല്പം ഏലയ്ക്കാപ്പൊടിയും ചേർക്കാം.മധുരം ബാലൻസ് ചെയ്യാനായി രണ്ടു നുള്ള് ഉപ്പ് ചേർക്കേണ്ടതുണ്ട്. ഇനി ഇത് മിക്സാക്കി നല്ല കുഴഞ്ഞ പരുവത്തിലേക്ക് വന്നാൽ മാറ്റിവെച്ച കിസ്മിസും അണ്ടിപ്പരിപ്പും ഇതിലേക്ക് ഇടാം. പിന്നീട് അല്പം ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. video Credit: Shamys Curry World Sweet Mango Recipe

മാമ്പഴം പൾപ്പാക്കി ഒരു വർഷം സൂക്ഷിക്കാം.! ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..! കേട് വരാതെ സൂക്ഷിക്കാവുന്ന മാംഗോ പൾപ്പ് | How to make Mango Pulp

Sweet Mango Recipe
Comments (0)
Add Comment