വൈകുന്നേരം ചായക്കൊപ്പം നല്ല മൊരിഞ്ഞ ചിക്കൻ സമൂസ ആയാലോ, പെട്ടന്ന് തന്നെ ഉണ്ടാക്കാം , വളരെ ഈസി ആണുട്ടോ !!
tasty chicken samoosa recipe: വളരെ പെട്ടെന്ന് നമുക്ക് ഒരു നാലുമണി സ്നാക്കായി സമൂസ ഉണ്ടാക്കിയെടുത്താലോ. കുട്ടികൾക്കും മുതിർന്നവർക്കും അതുപോലെതന്നെ നമുക്ക് അതിഥി വന്നാലോ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സമൂസ റെസിപ്പി ആണിത്.
ചേരുവകൾ
- ഓയിൽ – 2 ടേബിൾ സ്പൂൺ
- സവാള – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
- ചിക്കൻ മിൻസ് – 250 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- മല്ലിയില – 2 ടേബിൾ സ്പൂൺ
- മൈദ പൊടി – 1 കപ്പ്
- ഓയിൽ – 1 ടേബിൾ സ്പൂൺ
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്ത് ഇളക്കുക.
ശേഷം ചിക്കൻ മിൻസ് കൂടി ഇട്ടു കൊടുത്തു രണ്ട് മിനിറ്റ് വഴറ്റുക. ഇനി മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഗരം മസാല എന്നിവ ചേർന്ന് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കും. ശേഷം ഇതിലേക്ക് ടൊമാറ്റോ സോസ് കൂടി ചേർത്തു കൊടുക്കുക കൂടെത്തന്നെ പച്ചമുളക് മല്ലിയിലയും കുറച്ചു സവാള അരിഞ്ഞതും ചേർത്തു കൊടുക്കുക. എല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം ചൂടാറാൻ മാറ്റി വെക്കുക. ഒരു പാത്രത്തിലേക്ക് മൈദപ്പൊടി ഓയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
tasty chicken samoosa recipe
കുഴച്ചെടുത്ത മാവിൽ നിന്ന് കുറച്ച് എടുത്ത് നന്നായി വട്ടത്തിൽ പരത്തിയ ശേഷം ഏതെങ്കിലും ചെറിയ ഒരു പാത്രത്തിന്റെ മൂടിയെടുത്ത് പരത്തിവെച്ച മാവിൽ നിന്ന് വട്ടത്തിൽ കട്ട് ചെയ്ത് എടുക്കുക. ഇനി ഇതിന്റെ നടുവിലായി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് ഇട്ടുകൊടുക്കുക. ഒരു സൈഡിൽ നിന്ന് മറ്റേ സൈഡിലേക്ക് മടക്കി കൊടുത്ത് ഫോർക്ക് കൊണ്ട് അമർത്തി കൊടുക്കുക. ഇനി ഇത് നന്നായി ചൂടായ എണ്ണയിലിട്ട് പൊരിച്ചു കോരാവുന്നതാണ്.