ഇതുപോലൊരു മീൻകറി വേറെ കഴിച്ചിട്ടുണ്ടാവില്ല.. നാടൻ സ്റ്റൈലിൽ അടിപൊളി മീൻ കറി ഉണ്ടാക്കിനോക്കൂ..| Tasty Kozhuva Fish Curry Recipe
Tasty Kozhuva Fish Curry Recipe: വ്യത്യസ്ത മീനുകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിൽ മീൻ കറി തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ഓരോ ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് മീൻ കറി തയ്യാറാക്കുന്നത്. നത്തോലി ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി എങ്ങനെ ഒരു രുചികരമായ മീൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വയ്ക്കുക. ചട്ടി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ഇട്ട് ഒന്ന് മൂപ്പിച്ച് എണ്ണയിൽ നിന്നും എടുത്തു മാറ്റുക. അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉലുവയും
കടുകും ഇട്ട് പൊട്ടിക്കുക. ശേഷം ചട്ടിയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും അല്പം മഞ്ഞൾപൊടിയും ഉപ്പും ഇട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു തേങ്ങ ചിരകിയതും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും,
രണ്ട് ചെറിയ ഉള്ളിയും നേരത്തെ വഴറ്റിവച്ച വെളുത്തുള്ളിയും ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തക്കാളി നല്ല രീതിയിൽ ചട്ടിയിൽ കിടന്ന് പാകമായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പു കൂടി ചേർത്ത് കൊടുക്കുക. അരപ്പിൽ നിന്നും തിള വന്നു തുടങ്ങുമ്പോൾ അതിലേക്ക് പുളിക്ക് ആവശ്യമായ പുളി വെള്ളം
കൂടി ചേർത്ത് കൊടുക്കുക. ശേഷം കഴുകി വൃത്തിയാക്കിവെച്ച നത്തോലി മീനുകൾ കൂടി കറിയിലേക്ക് ചേർത്ത് 5 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കാം.സ്റ്റവ് ഓഫ് ചെയ്യുന്നതിന് മുൻപായി രണ്ട് പച്ചമുളക് നീളത്തിൽ കീറിയതും അല്പം കറിവേപ്പിലയും കൂടി കറിക്ക് മുകളിലായി തൂവി കൊടുക്കാവുന്നതാണ്. വ്യത്യസ്തമായ ഒരു നത്തോലി മീൻ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കിയത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.Tasty Kozhuva Fish Curry Recipe| Video Credit: Recipes by Rasna
A delicious Kozhuva fish curry, also known as Anchovy curry, is a staple of Kerala cuisine, known for its fiery spice and tangy flavor. The curry is typically prepared in an earthen pot (manchatti) to enhance its rustic taste. The base of the curry is a thick, reddish-brown gravy made by simmering a paste of Kashmiri chili powder, turmeric, and fenugreek powder with sautéed shallots, ginger, garlic, and green chilies in coconut oil. The distinct sourness comes from either kudampuli (Malabar tamarind) or raw mangoes, which are added to the gravy and cooked until soft. Once the gravy is ready, the cleaned anchovies are gently added and cooked for a short time, as they are delicate and can break apart easily. The curry is finished with a drizzle of fresh coconut oil and a garnish of curry leaves, which gives it a final aromatic touch. This savory and spicy curry is best enjoyed a few hours after cooking, allowing the flavors to fully meld, and is a perfect accompaniment to steamed rice or kappa (tapioca).