Tasty Spicy Chicken Chukka Recipe: ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഹോട്ടലിൽ നിന്നും നമ്മൾ ഇഷ്ടത്തോടെ വാങ്ങി കഴിക്കുന്ന ചിക്കൻ ചുക്കയാണ്. വളരെ സിമ്പിൾ ആയ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ ഒരു വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് താഴെ വിശദമായി തന്നെ പറയുന്നു.
- ചിക്കൻ 1kg
- യോഗർട്ട്
- ഉപ്പ്
- മഞ്ഞൾപൊടി
- സവോള
- മുളക്പൊടി
- മല്ലിപൊടി
- പെരുംജീരകം
- തക്കാളി
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ
Ingrediants
- Chicken 1kg
- Yogurt
- Salt
- Turmeric powder
- Garlic
- Chili powder
- Coriander powder
- Juminaria
- Tomato
- Curry leaves
- Salt
- Vegetable oil
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് 1tbsp യോഗർട്ട്, ആവശ്യത്തിന് ഉപ്പ്, രണ്ട് നുള്ള് മഞ്ഞൾപൊടി, ഇവയെല്ലാം ചിക്കനിൽ നന്നായി തേച്ചുപിടിപ്പിച്ചശേഷം അരമണിക്കൂർ മാറ്റി വെക്കാം. ഇനി ഈ സമയം ഒരു ചട്ടി വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതു ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന 5 സവോള ഇട്ട് കൊടുത്ത് നല്ലതുപോലെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം. കളർ നാണായി മാറിവരുമ്പോൾ ഇതു എണ്ണയിൽ നിന്നും മാറ്റം.
ഇനി ചിക്കൻ ചുക്കയുടെ മെയിൻ സ്റ്റെപ്പിലേക്ക് കടക്കാം അതിനായി ഒരു പാൻ ചൂടാക്കാനായി വെക്കാം. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി, കറിവേപ്പില , പച്ചമുളക്, എന്നിവയെല്ലാം ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് മുളക് പൊടി, മല്ലിപൊടി, ഗരംമസാല എന്നിവയെല്ലാം വഴറ്റാം. ഇനി ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന 3 തക്കാളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്ന് യോജിപ്പിച്ചശേഷം ഇതൊരു 10 മിനുട്ട് അടച്ചുവെച്ചു വേവിച്ചെടുക്കാം. ശേഷം ഇതിലേക്ക് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്തുകൊടുക്കാം.
ഇനി ഇതെല്ലാം ഒന്ന് ഇളക്കി യോജിപ്പിച്ചശേഷം ഒരു 15 മിന്റ് അടച്ചുവെച്ചു വേവിച്ചതിനുശേഷം, വാരത്തുവെച്ചിരിക്കുന്ന സവോള ഇതിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് യോജിപ്പിച്ചുകൊടുകാം. ശേഷം അര ടീസ്പൂൺ പെരുംജീരകം പൊടി, ഒരു ടീസ്പൂൺ കുരുമുളക്പൊടി, എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ഫ്ളയിം ഓഫ് ചെയ്തതിനുശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്തുകൊടുത്ത് സെർവ് ചെയ്യാം. Video Credit: Kannur kitchen | Spicy Chicken Chukka Recipe
Chicken Chukka is a tasty, spicy, and semi-dry South Indian dish bursting with bold flavors. To make it, marinate 500g chicken with turmeric, red chili powder, coriander powder, garam masala, ginger-garlic paste, and salt for 30 minutes. In a heavy-bottomed pan, heat oil and sauté mustard seeds, curry leaves, chopped onions, green chilies, and crushed garlic until golden brown. Add the marinated chicken and cook on medium heat, stirring occasionally. Once the chicken starts to release its juices, cook uncovered to let the moisture evaporate and the masala coat the pieces well. Add a dash of pepper powder and a squeeze of lemon juice for extra zing. Garnish with fresh curry leaves and serve hot. This spicy Chicken Chukka pairs excellently with rice, chapati, or as a starter for any special meal.