സദ്യക്കുവെക്കുന്ന സാമ്പാർ അതെ രുചിയിൽ വീട്ടിൽ ഉണ്ടാക്കിയാലോ ? സദ്യക്കൊപ്പം വറുത്തരച്ച നാടൻ സാമ്പാർ | Tasty Varutharacha Naadan Sambhar

0

Tasty Varutharacha Naadan Sambhar: നമ്മൾ ഇന്നിവിടെ സാമ്പാർ ഉണ്ടാക്കാൻ പോവുന്നത് വറുത്തരച്ച രീതിയിലാണ്. അതിനായി ആദ്യം തന്നെ 250 ഗ്രാം പരിപ്പ് കുക്കറിലിട്ട് ആവിശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. ഒപ്പം 1 സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കണം. ശേഷം പരിപ്പ് നന്നായി വേവിച്ചെടുക്കാം. അതേസമയം സാമ്പാറിന് വേണ്ടിയിട്ടുള്ള തേങ്ങ വറുത്തെടുക്കാം. അതിനായി ആദ്യം തന്നെ

ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുത്തതിനുശേഷം 3/4 സ്പൂൺ ഉലുവ, 1 സ്പൂൺ മല്ലി, 1/2 സ്പൂൺ കുരുമുളക്, എരുവ് അനുസരിച്ച് ഉണക്കമുളകും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിരണ്ടി വച്ചിരിക്കുന്ന തേങ്ങ അതിലേക്ക് ഇടണം. അതിലേക്ക് രണ്ടു മൂന്ന് അല്ലി ചുവന്ന ഉള്ളി, കറിവേപ്പിലയും ചേർത്ത് നന്നായി മൊരിയിച്ചെടുക്കണം.തേങ്ങ നന്നായി മൊരിഞ്ഞതിനു ശേഷം 1/2 ടീസ്പൂൺ മഞ്ഞപ്പൊടിയും നേരത്തെ നമ്മൾ മൊരിയിച്ച് വച്ചിരിക്കുന്ന കായം

അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ചെറിയ തീയിൽ ഇട്ടിട്ട് വേണം ചെയ്യാൻ . തേങ്ങ ചൂടാറിയതിനു ശേഷം മിക്സിയിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ തേങ്ങ അടിച്ചെടുക്കണം. ശേഷം സാമ്പാറിലേക്ക് വേണ്ട പച്ചക്കറികൾ എടുക്കണം.വേവിച്ചെടുത്ത പരിപ്പിലേക്ക് പച്ചക്കറികൾ എല്ലാം നമുക്ക് ചേർത്ത് കൊടുക്കാം. ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും

അരച്ച് വെച്ചിരിക്കുന്ന തേങ്ങയുടെ പേസ്റ്റും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം കുക്കറടച്ചു വെച്ച് നമുക്ക് ഇത് വേവിച്ചെടുക്കാം. വെന്തതിനുശേഷം അതിലേക്ക് രുചിക്കനുസരിച്ചിട്ടുള്ള പുളിവെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Tasty Varutharacha Naadan Sambhar | Video Credit: Swapna’s Food World

Varutharacha Naadan Sambar is a flavorful and aromatic Kerala-style sambar made with roasted coconut and spices. To prepare, cook toor dal with turmeric and keep aside. In a pan, roast ½ cup grated coconut with 1 tsp coriander seeds, 4–5 dried red chilies, 1 tsp cumin, ¼ tsp fenugreek, and a few curry leaves until golden brown, then grind to a smooth paste. In a pot, cook chopped vegetables like drumstick, ash gourd, carrot, and brinjal with salt and a little tamarind water. Once soft, add the cooked dal and the roasted coconut paste, mixing well. Simmer for a few minutes until everything blends beautifully. Temper mustard seeds, curry leaves, dry red chilies, and a pinch of hing in coconut oil and pour over the sambar. This naadan version bursts with deep, earthy flavors and goes perfectly with hot rice, dosa, or idli.

സദ്യ കാളൻ എല്ലാം കറക്റ്റ് അളവിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.! കാറ്ററിംഗ്കാരുടെ സദ്യകളിൽ വിളമ്പുന്ന കൊഴുത്ത കുറുക്ക് കാളന്റെ രുചി രഹസ്യം | Tasty Kalan Recipe

Leave A Reply

Your email address will not be published.