ഇനി ദോശയ്ക്ക് കൂട്ട് തട്ടുകടയിലെ അസ്സൽ തേങ്ങാ ചട്ണി !! തട്ടുകട സ്റ്റൈൽ കിടിലൻ തേങ്ങാ ചട്ണി എളുപ്പത്തിൽ തയ്യാറാക്കാം| Thattukada Style Easy Thenga Chutney Recipe
Thattukada Style Easy Thenga Chutney Recipe: നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസവും ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നായിരിക്കും ചട്ണികൾ. പ്രത്യേകിച്ച് ഇഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം ചട്ണി ഒഴിവാക്കാൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. വ്യത്യസ്ത രീതികളിൽ വ്യത്യസ്ത ചേരുവകൾ ഉപയോഗപ്പെടുത്തിയെല്ലാം ചട്ണികൾ തയ്യാറാക്കാനായി സാധിക്കും. എന്നിരുന്നാലും എല്ലാവരും പറയുന്ന ഒരു കാര്യമാണ് ചട്ണി തയ്യാറാക്കുമ്പോൾ തട്ടുകടകളിൽ നിന്നും വാങ്ങുന്നതിന്റെ രുചി ലഭിക്കുന്നില്ല എന്നത്. അത്തരത്തിലുള്ള ചട്ണി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
How to Make Thattukada Style Easy Thenga Chutney Recipe
ഈയൊരു രീതിയിൽ ചട്ണി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു തണ്ട് കറിവേപ്പില, കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക്
എടുത്തുവച്ച മുളകുപൊടി ഇട്ട് ചൂടാക്കി എടുക്കുക. അതിനുശേഷം നേരത്തെ ചിരകി വച്ച തേങ്ങയോടൊപ്പം ഈ മുളകുപൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. ഈ രണ്ടു ചേരുവകളും, രണ്ട് ഇല കറിവേപ്പിലയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ചട്ണിയുടെ കൂട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച്
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചീനച്ചട്ടി വീണ്ടും അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വന്നു കഴിഞ്ഞാൽ അതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി കൂടി എണ്ണയിലേക്ക്
ചേർത്ത് മൂപ്പിച്ച് എടുക്കണം. ശേഷം അരച്ചുവെച്ച ചട്ണി ചീനച്ചട്ടിയിലേക്ക് ഒഴിച്ച് ലോ ഫ്ലെയിമിൽ ആക്കി വയ്ക്കുക. ചട്ണി ചെറുതായി തിളച്ചു തുടങ്ങുമ്പോൾ തന്നെ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ രുചികരമായ തട്ടുകട സ്റ്റൈൽ ചട്ണി റെഡിയായി കഴിഞ്ഞു. ചൂട് ഇഡലി,ദോശ എന്നിവയോടൊപ്പമെല്ലാം ഈയൊരു ചട്ണി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Thattukada Style Easy Thenga Chutney Recipe| Video Credit:Kuttettante Pachakam
For a quick Thattukada-style Thenga Chutney, blend together 1 cup of fresh grated coconut, 2-3 small shallots, 1-2 green chilies (or dried red chilies for a reddish hue), a small piece of ginger, a pinch of tamarind (optional, for tang), and salt with a little water until smooth. For the tempering, heat a teaspoon of coconut oil in a small pan, then add mustard seeds, a few curry leaves, and a dry red chili (if not used in grinding), letting them splutter before pouring over the chutney. This simple, flavorful chutney is perfect with dosa, idli, or even porotta, offering that authentic street-food taste with minimal effort.