ബ്രേക്ക്ഫാസ്റ്റിനും നാലുമണി ചായക്കും കൂടെ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ ഉപ്പുമാവ് ആയാലോ ?
നമ്മൾ ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ ചിലപ്പോൾ അത് ടേസ്റ്റ് ഇല്ലാതെ ആവാറുണ്ടല്ലേ? എന്നാൽ ഇതിന് പരിഹാരമായി ടേസ്റ്റോട് കൂടി ഒരു കിടിലൻ ഉപ്പുമാവ് ഉണ്ടാക്കാൻ ഒരു അടിപൊളി റെസിപ്പി ഇതാ, വളരെ ടേസ്റ്റോട് കൂടി കുറഞ്ഞ ചേരുവകൾ വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഉപ്പുമാവ് ആണിത്, ഈ രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കുകയാണെങ്കിൽ വളരെ ടേസ്റ്റോട് കൂടെ ഉണ്ടാക്കാവുന്നതാണ്, മാത്രമല്ല ഉപ്പുമാവ് ഇഷ്ടമില്ലാത്ത കുട്ടികളും ഈ രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ കഴിക്കുന്നതാണ്, എന്നാൽ എങ്ങനെയാണ് ഈ അടിപൊളി ഉപ്പുമാവ് ഉണ്ടാക്കുന്നത് നോക്കിയാലോ?!
Ingredients : Uppumavu Recipe
- വെള്ളം
- സവാള : 1 ചെറുത്
- കാരറ്റ് : 1 ചെറുത്
- പച്ചമുളക് : 2 എണ്ണം
- ഇഞ്ചി : ചെറിയ കഷ്ണം
- എണ്ണ
- കപ്പലണ്ടി : 2 ടേബിൾ സ്പൂൺ
- നെയ്യ്
- കടുക് : 1/2 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് : 1/2 ടീസ്പൂൺ
- വറ്റൽ മുളക്
- കറിവേപ്പില
- നെയ്യ്
- റവ : 1 കപ്പ്
- തേങ്ങ : 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം : Uppumavu Recipe
ആദ്യം ഒരു പാത്രം എടുക്കുക, അതിലേക്ക് 1 3/4 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം അടുപ്പത്ത് വെച്ചു തിളപ്പിക്കുക , ശേഷം ചോപ്പറിൽ ചെറിയ ഒരു സവാള, ചെറിയ ക്യാരറ്റ്, ചെറിയ കഷണം ഇഞ്ചി, രണ്ട് പച്ചമുളക് എന്നിവ ചുവപ്പറിൽ ഇട്ട് നന്നായി ചോപ്പ് ചെയ്തെടുക്കുക, ശേഷം അടുപ്പത്ത് ഒരു പാൻ വെച്ചു കൊടുക്കുക, ചൂടാവുമ്പോൾ അതിലേക്ക് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ചുകൊടുത്ത് ചൂടാക്കുക, ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കപ്പലണ്ടി ഇട്ട് കൊടുത്ത് വറുത്തെടുക്കുക,
ഇതിലേക്ക് വേണ്ട കുറച്ചു ഉപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം കളർ മാറുന്നത് വരെ ഇത് വറുത്തെടുക്കുക, ശേഷം പാനിൽ അര ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക, കടുക് പൊട്ടി വരുമ്പോൾ അര ടീസ്പൂൺ ഉഴുന്നുപരിപ്പ് ഇട്ടുകൊടുക്കുക, ഇതിലേക്ക് രണ്ടു വറ്റൽ മുളക് പൊട്ടിച്ച് ഇട്ടുകൊടുക്കുക, ശേഷം ഇതൊന്ന് ഇളക്കി ചോപ്പ് ചെയ്തെടുത്ത വെജിറ്റബിൾസ് ഇട്ടു കൊടുക്കുക, ശേഷം നന്നായി ഇളക്കുക, ശേഷം ടീം മീഡിയത്തിൽ ഇട്ടുകൊടുക്കുക, ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കുക, ശേഷം ഒന്ന് നന്നായി
ഇളക്കി വയറ്റിയെടുക്കുക, ഇത് വാടി വരുമ്പോൾ ഇതിലേക്ക് എടുത്തുവച്ച 1 കപ്പ് റവ ഇട്ടു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം തീ ഒന്ന് കുറച്ച് വെച്ച് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുക്കുക, ശേഷം വറുത്തുവെച്ച കപ്പലണ്ടി ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് തിളപ്പിച്ച് വെച്ച വെള്ളം ഒഴിച്ച് കൊടുക്കുക, ശേഷം നന്നായി ഇളക്കി കൊടുക്കുക, ഈ ഒരു സമയത്ത് ഇതിലേക്ക് തേങ്ങ ഇട്ടു കൊടുക്കണമെങ്കിൽ ഇട്ടുകൊടുക്കാം, രണ്ട് ടേബിൾ സ്പൂൺ തേങ്ങയാണ് ഇട്ടുകൊടുത്തിട്ടുള്ളത്, ശേഷം ഇത് നന്നായി ഇളക്കി കൊടുക്കുക എന്നിട്ട് മൂടിവെച്ച് 5 മിനുട്ട് വേവിച്ചെടുക്കാം, തീ കുറച്ചുവെച്ച് വേണം വേവിച്ചെടുക്കാൻ, ഇപ്പോൾ നമ്മുടെ അടിപൊളി ഉപ്പുമാവ് റെഡിയായിട്ടുണ്ട്!!! Uppumavu Recipe Simi’s Food Corner