ഇനി മുട്ട കറി ഉണ്ടാകാൻ സവാള വാട്ടി സമയം കളയണ്ട വളരെ എളുപ്പത്തിൽ രുചികരമായ കറി ഇങ്ങനെ ഉണ്ടാക്കാം!!
variety mutta curry recipe: വളരെ കുറഞ്ഞ സമയം കൊണ്ട് കുക്കറിൽ ഒരു അടിപൊളി മുട്ട കറി ഉണ്ടാക്കിയാലോ. ഇത് ചപ്പാത്തിയുടെയും പത്തിരിയുടെയും എല്ലാ കൂടെ സൂപ്പർ കോമ്പിനേഷനാണ്.
ചേരുവകൾ
- വെളിച്ചെണ്ണ – 3 സ്പൂൺ
- ഇഞ്ചി – 1./2 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
- പച്ച മുളക് – 5 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- സവാള – 3 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- വെള്ളം – 3 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഏലക്ക – 1 എണ്ണം
- പട്ട – 1 കഷ്ണം
- ഗ്രാമ്പു – 1 എണ്ണം
- പെരുംജീരകം – 1/2 ടീ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- തക്കാളി – 2 എണ്ണം
- കടുക്
- ചെറിയുള്ളി – 2 എണ്ണം
അടുപ്പിൽ കുക്കർ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും നീളത്തിലരിഞ്ഞ സവാള എന്നിവ നന്നായി ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് അടച്ചുവെച്ച് നാല് വിസിൽ വേവിക്കുക. മിക്സി ജാരിലേക് തേങ്ങ ചിരകിയതും ഒരു ചെറിയ കഷണം പട്ട, ഏലക്ക, ഗ്രാമ്പൂ, പെരുംജീരകം, വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.
നാലു വിസിലിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് മല്ലിപ്പൊടി ഗരം മസാല മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ് ഒരു തക്കാളി കൂടിയിട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. തക്കാളി കൂടി നന്നായി വെന്ത ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചുവച്ച് തേങ്ങയുടെ അരപ്പ് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഒഴിച്ചുകൊടുത്തു ഉപ്പു നോക്കി ഉപ്പ് ആവശ്യമെങ്കിൽ അതു കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കുക.
variety mutta curry recipe
ഇതിലേക്കു വേവിച്ച മുട്ട കൂടി ഇട്ട് കൊടുത്ത് ആറ് മുതൽ ഏഴ് മിനിറ്റ് വരെ സിമ്മിൽ വച്ച് നന്നായി മുട്ടക്കറി തിളപ്പിക്കുക. താളിപ്പിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകിട്ടു കൊടുത്ത പൊട്ടിക്കുക . കൂടെ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും വേപ്പിലയും കൂടി ഇട്ട് കൊടുത്ത് നന്നായി ഇളക്കി മുട്ടക്കറിയിലേക്ക് ഒഴിച്ചുകൊടുക്കുക.