variety parudeesa chicken recipe: ഒരുവട്ടമെങ്കിലും കഴിച്ചിരിക്കേണ്ട ഒരു സ്പെഷ്യൽ ചിക്കൻ റെസിപ്പി ആണിത്. നെയ്ച്ചോറിന്റെയും പൊറോട്ടയുടെയും ഒക്കെ കൂടി നല്ല കോമ്പിനേഷനായി ഈ ഒരു പറുദീസ ചിക്കൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ചേരുവകൾ
- ചിക്കൻ – 1 എണ്ണം
- കാശ്മീരി മുളക് പൊടി – 2. 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി – 1 ടീ സ്പൂൺ
- പെരുംജീരക പൊടി & നല്ല ജീരക പൊടി – 1 ടീ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- ചിക്കൻ മസാല – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- മാഗ്ഗി ക്യൂബ് – 1 എണ്ണം
- ഓയിൽ – 3/4 കപ്പ്
- കാപ്സികം – 1 എണ്ണം
- തക്കാളി – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- മല്ലിയില
- പുതിനയില
- വിനാഗിരി – 1. 1/2 ടേബിൾ സ്പൂൺ
- കശുവണ്ടി – 50 ഗ്രാം
ചിക്കൻ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ചിക്കൻ മസാല, മല്ലിപ്പൊടി, പെരുംജീരകപ്പൊടി & നല്ല ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മാഗി ക്യൂബ്, ഓയിൽ, വിനാഗിരി, മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ക്യാപ്സിക്കും തക്കാളി പച്ചമുളക് എന്നിവ കൂടി ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്തു കൊടുത്തു മസാല തേച്ചുപിടിപ്പിച്ച് നാലു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
variety parudeesa chicken recipe
ചിക്കൻ കഴുകി വൃത്തിയാക്കി കഴിയുമ്പോൾ അതിലേക്ക് ഫോർക്ക് കൊണ്ട് ഹോളുകൾ ഇട്ടുകൊടുക്കുകയും ചെയ്യണം. ഒരു ബൗളിലേക്ക് കശുവണ്ടി വെള്ളം ഒഴിച്ച് കുതിർക്കാൻ വേണ്ടി മാറ്റിവെക്കുക. കശുവണ്ടി കുതിർന്നു കഴിയുമ്പോൾ ഇത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചുവെക്കുക. നാലു മണിക്കൂറിനു ശേഷം ചിക്കൻ അടുപ്പിൽ വെച്ച് വേവിക്കുക. തിരിച്ചും മറിച്ചും ഇട്ട് കൊടുത്ത് ചിക്കൻ നന്നായി വെന്ത് കഴിയുമ്പോൾ ഇതിന് മുകളിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന കശുവണ്ടിയുടെ പേസ്റ്റ് കൂടി ഒഴിച്ചുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ആക്കാവുന്നതാണ്.