സമൂസ ഷീറ്റ് ഇല്ലാതെ തന്നെ ഇനി എളുപ്പത്തിൽ സമൂസ ഉണ്ടാക്കാം.. വെറൈറ്റി നാലുമണി പലഹാരം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം….| Variety Samosa Evening Snack Recipe

Variety Samosa Evening Snack Recipe: ഒരുപാട് പേർക്ക് കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു സ്നാക്കാണ് സമൂസ. എന്നാൽ അത് വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർക്ക് വളരെ എളുപ്പത്തിൽ എങ്ങനെ സമൂസ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കി എടുക്കാം.

ആദ്യം തന്നെ സമൂസ ഷീറ്റ് തയ്യാറാക്കാനായി ഒരു കപ്പ് മൈദ അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ പഞ്ചസാര,കുറച്ച് ചൂടാക്കിയ എണ്ണ എന്നിവ ചേർത്ത് കൊടുക്കുക. അത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഒന്ന് കുഴച്ച ശേഷം വെള്ളം കൂടി ഒഴിച്ച് കൈ ഉപയോഗിച്ച് പരത്താവുന്ന രീതിയിലുള്ള ഒരു മാവ് രൂപത്തിലേക്ക് ആക്കി എടുക്കണം. ശേഷം അത് ഉരുളകളാക്കി മാറ്റിവയ്ക്കാം.

അടുത്തതായി ഫിലിങ്‌സ് തയ്യാറാക്കാനായി ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അത് ചൂടായി വരുമ്പോൾ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് കൊടുക്കണം. അതൊന്ന് വഴണ്ട് വരുമ്പോൾ രണ്ട് വലിയ സവാള ചെറുതായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ടു കൊടുക്കാം. അതിനുശേഷം ആവശ്യമായ മസാലകൾ എല്ലാം ചേർത്ത് കൊടുക്കണം. കാൽ ടീസ്പൂൺ

അളവിൽ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ചാട്ട് മസാല എന്നിവ ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ബീറ്റ്റൂട്ട്, ക്യാരറ്റ്, ബീൻസ് എന്നിവ ചെറുതായി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതൊന്നു വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് പൊടിച്ചതും

പച്ചപ്പട്ടാണിയും ചേർത്ത് മിക്സ് ചെയ്യാം. ഫില്ലിംഗ്സ് ചൂടാറാനായി മാറ്റി വയ്ക്കുക.സമൂസ പരത്തിയെടുക്കാനായി അടിയിൽ ഓട്ടയുള്ള പരന്ന തവിയെടുത്ത് അതിനുമുകളിൽ മാവ് വെച്ച് കൈ ഉപയോഗിച്ച് പരത്തുക. ശേഷം ഫീലിംഗ്സ് നിറച്ച് നാല് കോർണറും മടക്കി കൊടുക്കുക. സമൂസ വറുത്തെടുക്കാനായി എണ്ണ ചൂടാക്കാനായി വയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഓരോ സമൂസ ആയി വറുത്തെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Variety Samosa Evening Snack Recipe| Video Credit: Easy cooking by salma saleem

To make a tasty variety samosa for an evening snack, prepare a filling by sautéing finely chopped vegetables like potatoes, peas, carrots, and capsicum with spices such as cumin, turmeric, garam masala, red chili powder, and salt. You can also add paneer, sweet corn, or noodles for a twist. Let the filling cool, then use samosa sheets or homemade dough to wrap the mixture into triangular pockets, sealing the edges with water or a flour paste. Heat oil in a pan and deep-fry the samosas on medium flame until golden and crispy. For a healthier version, you can bake or air-fry them instead. Serve hot with green chutney, tamarind sauce, or ketchup for a flavorful and satisfying evening snack.

മുട്ട ഉണ്ടോ ? എങ്കിൽ ഇതാ നല്ല ചൂട് ചായക്കൊപ്പം ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ പലഹാരം | Easy 5minuts Egg Snack Recipe

Variety Samosa Evening Snack Recipe
Comments (0)
Add Comment