vazhuthana chammanthi Recipe : നമ്മൾ മലയാളികൾക്ക് ചമ്മന്തി എന്നും ഒരു ഹരം ആണല്ലേ? ചമ്മന്തി ഉണ്ടെങ്കിൽ വായിലൂടെ വെള്ളം വരുന്നവരാണല്ലേ എല്ലാവരും, എന്നാൽ വഴുതനങ്ങ വെച്ച് ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കിയാലോ? വഴുതനങ്ങ കൊണ്ടുണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ചമ്മന്തിയുടെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, ഈ ഒരു ചമ്മന്തി മാത്രം മതി നമുക്ക് ഒരു പറ ചോറ് കഴിക്കാൻ, വളരെ ടേസ്റ്റിയും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി ചമ്മന്തിയാണ് ഇത്, ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്, മാത്രമല്ല നമ്മുടെ വീട്ടിലുള്ള ചേരുവകൾ വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കിയാലോ?!
Ingredients: vazhuthana chammanthi Recipe
- വഴുതനങ്ങ – 150 ഗ്രാം
- വറ്റൽ മുളക് – 15 എണ്ണം
- ചെറിയ ഉള്ളി – 12 എണ്ണം
- കറിവേപ്പില.
- പുളി
- വെളിച്ചെണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം:vazhuthana chammanthi Recipe
വഴുതനങ്ങ ചമ്മന്തി തയ്യാറാക്കാൻ വേണ്ടി 150 ഗ്രാം വഴുതനങ്ങ എടുത്ത് വട്ടത്തിൽ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കുക, മീഡിയം സൈസിലുള്ള മൂന്ന് വഴുതനങ്ങയാണ് എടുത്തിട്ടുള്ളത്, ഇത് കട്ട് ചെയ്ത് അരമണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക, അതിനുശേഷം 1-2 കഴുകി വഴുതനങ്ങ വെള്ളത്തിൽ നിന്ന് എടുക്കുക, ശേഷം 15 വറ്റൽ മുളക്, 12 ചുവന്ന ഉള്ളി, കുറച്ചു കറിവേപ്പില, പുളി എന്നിവ എടുക്കുക, ശേഷം കഴുകി വെച്ച വഴുതനങ്ങ ഒരു തുണി കൊണ്ട്
ഒപ്പി വെള്ളം കളഞ്ഞു എടുക്കുക, ശേഷം ഒരു പാൻ അടുപ്പത്തു വെച്ചു ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ വഴുതനങ്ങ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക, ശേഷം ഇത് കോരി എടുക്കാം, ശേഷം ഇതേ എണ്ണയിലേക്ക് നേരത്തെ എടുത്തു വച്ച വറ്റൽ മുളക് ഇട്ടുകൊടുക്കാം, എന്നിട്ട് തീ കുറച്ചുവെച്ച് മുളകും വറുത്തെടുക്കാം, കരഞ്ഞു പോകാതെ ശ്രദ്ധിക്കണം, മുളക് വീർത്ത്
നിറം മാറി വന്നാൽ ഇത് കോരിയെടുക്കാം, ഇതിലേക്ക് ഉള്ളി ഇട്ടു കൊടുക്കുക ഉള്ളി ചെറുതായി നിറം മാറി വരുമ്പോൾ കറിവേപ്പില ഇട്ടു കൊടുക്കുക ശേഷം ഇതൊന്നു ഇളക്കി കൊടുത്ത് കോരിയെടുക്കുക, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മുളക് മാത്രം ഇട്ടുകൊടുത്ത് അരച്ചെടുക്കാം, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുന്ന കല്ലിൽ വഴുതനങ്ങ ചെറിയുള്ളി കറിവേപ്പില പുളി എന്നിവ ഇട്ട് കൊടുത്ത് ചതച്ചെടുക്കാം, ചതച്ചെടുക്കുന്ന സമയത്ത് ഇതിലേക്ക്
കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക, ചതച്ചെടുത്തതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം, ശേഷം ബൗളിലേക്ക് അരച്ചെടുത്ത മുളകും ഇട്ടു കൊടുക്കാം,ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് മുളക് എല്ലാം വറുത്ത വെളിച്ചെണ്ണ ബാക്കി ഉള്ളത് ഒഴിച്ചു കൊടുക്കുക, വീണ്ടും നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, വെളിച്ചെണ്ണ കുറവാണെങ്കിൽ പച്ചവെളിച്ചെണ്ണ ഒരു സ്പൂൺ ഒഴിച്ചു കൊടുക്കാവുന്നതാണ്, ഈ സമയത്ത് ഉപ്പു കുറവുണ്ടെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ്, ഇപ്പോൾ കിടിലൻ വഴുതനങ്ങ ചമ്മന്തി തയ്യാറായിട്ടുണ്ട്!!! Video Credit : Sheeba’s Recipes vazhuthana chammanthi Recipe