ഒരു രക്ഷയുമില്ലാത്ത രുചി.! വെള്ള കടല ഇതുപോലെ വെച്ചാൽ ചട്ടി വടിച്ചു കാലിയാക്കും

വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് കൂടെ എല്ലാം കഴിക്കാൻ പറ്റിയ ഒരു വെള്ള കടല മസാലയുടെ റെസിപ്പിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്, എങ്ങനെയാണ് ഈ വെള്ള കടല മസാല ഉണ്ടാക്കുക എന്ന് നോക്കിയാലോ?! Vella Kadala Curry Recipe

ചേരുവകകൾ: Vella Kadala Curry Recipe

  • വെള്ള കടല : 1 കപ്പ്
  • മഞ്ഞൾപ്പൊടി
  • ഗരം മസാല
  • വെളിച്ചെണ്ണ
  • ഗ്രാമ്പു
  • ഏലക്കായ
  • പട്ട
  • പെരുംജീരകം
  • ചെറിയ ജീരകം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • സവാള
  • പെരിയൻ മുളക്
  • തക്കാളി
  • കശുവണ്ടി
  • കറിവേപ്പില
  • മുളക്
  • തേങ്ങാപ്പാല്
  • ചിക്കൻ മസാല
  • കാശ്മീരി മുളകുപൊടി
  • മല്ലിയില

തയ്യാറാക്കുന്ന വിധം: Vella Kadala Curry Recipe

ഒരു കപ്പ് വെള്ളക്കടല രാത്രി കുതിർത്തു വെക്കുക, കഴുകി എടുത്തതിന് ശേഷം ഒരു കുക്കറിൽ ഇട്ടു രണ്ട് കപ്പ് വെള്ളം ഒഴിക്കുക, ശേഷം ആവശ്യത്തിന് ഉപ്പ്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് മിക്സ് ചെയ്ത് അടച്ചുവെച്ച് വേവിക്കുക, ശേഷം മാറ്റി വെക്കാം, ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക, ചൂടായാൽ 1 ഏലക്കായ, ഗ്രാമ്പു നാലെണ്ണം, കറുകപ്പട്ട രണ്ടെണ്ണം, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം,

എന്നിവ ഇട്ടുകൊടുക്കുക, ശേഷം ഇളക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം 2 മീഡിയം സൈസിലുള്ള സവാള അരിഞ്ഞത്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് ഇളക്കി വയറ്റി എടുക്കുക, ശേഷം 10 കശുവണ്ടി ഇട്ടു നന്നായി ഇളക്കി കൊടുക്കുക, ശേഷം ഒരു മീഡിയം സൈസിൽ ഉള്ള തക്കാളി അരിഞ്ഞത് , ഒരു തണ്ട് കറിവേപ്പില, ഒരു പിരിയൻ മുളക് എന്നിവ ഇട്ടു കൊടുത്ത് നന്നായി വഴറ്റി എടുത്ത് തീ ഓഫ് ചെയ്യുക , ഒരു മിക്സിയുടെ ജാറിലേക്ക് ഇതെല്ലാം ഇട്ടുകൊടുത്തു

കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കാം, ശേഷം അടുപ്പത്ത് പാൻ വെച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ചൂടായി വരുമ്പോൾ 2 ബെ ലീവ്സ് ഇട്ടു കൊടുക്കുക, അതിനുശേഷം തീ കുറച്ചുവെച്ച് നമ്മുടെ അരപ്പ് ഇതിലേക്ക് ഇട്ടു കൊടുക്കാം, രണ്ടുമൂന്നു മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക, ശേഷം 2 ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, ഒന്നേകാൽ ടീസ്പൂൺ ചിക്കൻ മസാല, എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക , ഇതിലേക്ക് വേവിച്ച വെള്ള കടല ചേർത്തു നന്നായി ഇളക്കി കൊടുത്ത് തീ കുറച്ചുവെച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം, ഇടക്ക് തുറന്നുകൊടുത്ത് ഇളക്കി കൊടുക്കണം, 10 മിനിറ്റിനു ശേഷം ഇതിലേക്ക് കാൽ കപ്പ് അളവിൽ കുറുകിയ തേങ്ങാപ്പാല് ഒഴിച്ചു കൊടുത്തത് ഇളക്കിയെടുക്കുക, ഈ സമയത്ത് ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കുറച്ച് മല്ലിയിലയും ചേർത്തു കൊടുക്കാം, രണ്ട് മൂന്ന് പച്ചമുളക് ഉണ്ടെങ്കിൽ അതും ഇട്ടുകൊടുക്കാം, ശേഷം ഒരു മിനിറ്റ് ഇളക്കി കൊടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി കിടിലൻ വെള്ള കടല മസാല തയ്യാറായിട്ടുണ്ട്!!! Video Credit : Fathimas Curry World Vella Kadala Curry Recipe

Vella Kadala Curry Recipe
Comments (0)
Add Comment