വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഇതാ ഒരു എളുപ്പവഴി..

വെണ്ടയ്ക്ക മെഴുക്കുപുരട്ടി എന്ന് കേട്ടാൽ അത് ഇപ്പോഴും പലരുടെയും ഒരു വികാരം തന്നെയാണ് അല്ലേ? വെണ്ടയ്ക്ക മെഴുക്കു പുരട്ടി മാത്രം ഉണ്ടെങ്കിൽ ഒരു പറ ചോറ് തിന്നുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്, എന്നാൽ വെണ്ടയ്ക്ക മെഴുക്കു പുരട്ടി ഉണ്ടാക്കുമ്പോൾ പെട്ടന്ന് കുഴഞ്ഞു പോകുന്നത് ഒരു പ്രശ്നമാണ് അതിന് പരിഹാരമായി ഇതാ ഒരു കിടിലൻ റെസിപി, എങ്ങനെ ഒരു കിടിലൻ ക്രിസ്പി വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം എന്നു നോക്കിയാലോ??

Vendakka Mezhukkupuratti Recipe : ചേരുവകൾ

  • വെണ്ടയ്ക്ക: 1/4 kg
  • ചെറിയുള്ളി: 10 എണ്ണം
  • മുളക് ചതച്ചത്: 1 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ്
  • വെളിച്ചെണ്ണ

Vendakka Mezhukkupuratti Recipe: തയ്യാറാക്കുന്ന വിധം

വെണ്ടക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുവാൻ വേണ്ടി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് ഇളം വെണ്ടയ്ക്കയാണ്, ഇത് നമ്മൾ നന്നായി കഴുകിയതിനു ശേഷം വെള്ളം തോരാൻ വെച്ച് അതിനു ശേഷം കിച്ചൻ ടിഷ്യു വെച്ചു നന്നായി ഒപ്പിയെടുത്തതാണ്, കാരണം വെണ്ടയ്ക്കയിൽ തീരെ വെള്ളം ഉണ്ടാവാതെ ശ്രദ്ധിക്കണം, ഇനി വെണ്ടയ്ക്ക മുറിക്കുമ്പോൾ ആദ്യം ഒരു ചെറുനാരങ്ങ മുറിച്ച് അതിലെ നീര് കത്തിയിലേക്ക് ആക്കി കൊടുക്കുക ശേഷം വെണ്ടയ്ക്ക മുറിക്കുക,

വഴു വഴുപ്പ് തോന്നുമ്പോൾ കത്തി തുടച്ചു വീണ്ടും ചെറുനാരങ്ങ നീര് ആക്കി കട്ട് ചെയ്യുക ഇത് മെഴുക്കുപുരട്ടി കുഴഞ്ഞു പോവാതെ ഇരിക്കാൻ സഹായിക്കും, കട്ട് ചെയ്യുമ്പോൾ മീഡിയം സൈസിലാക്കി കട്ട് ചെയ്യുക, എന്നിട്ട് ഇത് മാറ്റി വെക്കാം, ഇനി ഇതിലേക്ക് 10 ചെറിയ ഉള്ളി ചതച്ച് എടുക്കാം ശേഷം ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ചില്ലി ഫ്ളെയ്ക്സ് ഇട്ട് കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്തു ചതച്ചെടുക്കാം, ഇനി മെഴുക്കുപുരട്ടി ഉണ്ടാക്കുവാൻ വേണ്ടി അടുപ്പത്ത് അടി കട്ടിയുള്ള

ഒരു പാത്രം വെക്കുക ശേഷം അതിലേക്ക് 1 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചതച്ചു വെച്ച ചെറിയുള്ളിയും മുളകും ഇട്ട് കൊടുക്കുക, ഇതൊന്നു ഇളക്കിയിട്ട് ഇതിലേക്ക് 2 തണ്ട് കറിവേപ്പില ഇട്ട് കൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്തു വഴറ്റി എടുക്കാം ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുക്കുക, മീഡിയം തീയിൽ ഇട്ട് വഴറ്റി എടുക്കാൻ ശ്രദ്ധിക്കുക, ഇതിന്റെ പച്ചമണം പോയാൽ ഇതിലേക്ക് കട്ട് ചെയ്തു വെച്ച വെണ്ടയ്ക്ക

ഇട്ട് കൊടുത്ത് പതുക്കെ നന്നായി മിക്സ് ചെയ്തെടുക്കുക,ശേഷം 2 മിനുറ്റ് ഹൈ ഫ്ലൈമിൽ ഇട്ട് നന്നായി വഴറ്റി എടുക്കുക ഇടക്ക് പതുക്കെ ഇളക്കി കൊടുക്കുക ശേഷം ഉപ്പ് വേണമെങ്കിൽ ഉപ്പും എരിവ് ഇല്ലെങ്കിൽ മുളകും ചേർത്ത് കൊടുക്കാം , അടച്ചു വെക്കാതെ വഴറ്റി എടുക്കാൻ ശ്രദ്ധിക്കുക അടച്ചു വെച്ചാൽ ഇത് കുഴഞ്ഞു പോവാൻ ചാൻസ് ഉണ്ട് , ശേഷം ചിലർക്ക് നല്ലവണ്ണം ക്രിസ്പി ആവും ഇഷ്ടം ചിലർക്ക് കുറച്ച് മതിയാവും അതുകൊണ്ട് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് പാകമായെന്ന് തോന്നിയാൽ തീ ഓഫ് ചെയ്യാം ഇപ്പോൾ നമ്മുടെ അടിപൊളി വെണ്ടയ്ക്ക മെഴുക്കു പുരട്ടി തയ്യാറായിട്ടുണ്ട്!!!! Vendakka Mezhukkupuratti Recipe Veena’s Curryworld

Vendakka Mezhukkupuratti Recipe
Comments (0)
Add Comment