Wheat bread recipe: ഒരുപാട് കുഴച്ചു കഷ്ടപ്പെടാതെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ടേസ്റ്റി റെസിപ്പിയാണ് ഗോതമ്പ് ബ്രെഡ്. ബ്രേക്ഫാസ്റ്റിലോ,ഡിന്നറിലോ അങ്ങനെ എന്തിലായാലും കറിയും കൂട്ടി ഇത് കഴിക്കാവുന്നതാണ്. മറിച്ച് സ്നാക്ക്സായും കഴിക്കാം. കുറച്ചു കഴിച്ചാൽ തന്നെ വയറു നിറയുന്ന ഈ കിടിലൻ റെസിപ്പി തയ്യാറാക്കാൻ പഠിക്കാം.
Ingredients
- പാൽ
- ഇൻസ്റ്റന്റ് യീസ്റ്റ് -ഒരു ടേബിൾ സ്പൂൺ
- പഞ്ചസാര- രണ്ട് ടേബിൾ സ്പൂൺ
- ഗോതമ്പുപൊടി -ഒരു കപ്പ്
- മൈദ -അരക്കപ്പ്
- പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ
- മുട്ടയുടെ മഞ്ഞ
How to make Wheat bread recipe
ആദ്യമായി ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള അര കപ്പ് പാൽ ഒഴിക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും, അരക്കപ്പ് മൈദയും, കാൽ ടീസ്പൂൺ ഉപ്പും,ഒരു ടേബിൾ സ്പൂൺ എണ്ണയും, ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. എണ്ണയ്ക്ക് പകരം ബട്ടറും എടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്തതിനുശേഷം അരക്കപ്പ് പാലും കൂടെ ചേർത്ത് നന്നായി ഇളക്കാം.
ഇനി ഇതൊന്ന് റാപ്പിംഗ് പേപ്പർ കൊണ്ട് പൊതിഞ്ഞതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കുക. ഒരു മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ശേഷം ഒരു കുക്കറെടുത്തു അതിൽ അല്പം എണ്ണ പുരട്ടുക. ഇനി അതിലേക്ക് ഒരു ബട്ടർ പേപ്പർ കൂടെ വച്ചു കൊടുക്കാം. ശേഷം മാവ് ഇതിലേക്ക് വെച്ചു കൊടുക്കണം. മാവ് പാത്രത്തിൽ നിന്നും ഇളക്കിയെടുക്കുമ്പോൾ കയ്യിൽ അല്പം എണ്ണ തടവി വേണം എടുക്കാൻ. അല്ലെങ്കിൽ അത് പാത്രത്തിലും,കയ്യിലും പറ്റി പിടിക്കും. ഇനി ചെറുതായി ഇതൊന്നു പാത്രത്തിൽ പരത്തി കൊടുക്കാം. ശേഷം പത്തു മിനിറ്റ് അടച്ചു വെക്കുക.
അപ്പോൾ ഇത് കുറച്ചുകൂടി പൊങ്ങിവരും. ഇതിനുശേഷം ഇതിനു മുകളിലേക്ക് മുട്ടയുടെ മഞ്ഞ എല്ലാ ഭാഗത്തേക്കും അല്പം പുരട്ടി കൊടുക്കുക. ഇതിനു പകരം പാലും ഉപയോഗിക്കാവുന്നതാണ്. ഇനി കുക്കർ മൂടിവെക്കാം. അടുത്തതായി അടി കട്ടിയുള്ള ഒരു തവ നന്നായി ചൂടാക്കി എടുക്കുക. നന്നായി ചൂടായതിനു ശേഷം കുക്കർ ഇതിനു മുകളിലേക്ക് വെച്ച് പത്തു മിനിറ്റ് ലോ ഫ്ലെയിമിലിട്ട് വേവിച്ചെടുക്കുക. ശേഷം ഇത് മറിച്ചിടാം. മറിച്ചിട്ട് ഭാഗവും അഞ്ചു മിനിറ്റ് വേവാനായി വെക്കാം. ലോ ഫ്ലെയ്മിൽ ഇട്ടു തന്നെ ഇത് പാകമാക്കണം. അല്ലെങ്കിൽ അകം നന്നായി വെന്തു കിട്ടില്ല. ഫ്രൈയിംങ്ങ് പാനിൽ വച്ചും ഇത് തയ്യാറാക്കാവുന്നതാണ്. കുക്കർ തന്നെ വേണമെന്ന് നിർബന്ധമില്ല. വെന്തതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.ഗോതമ്പ് ബ്രെഡ് റെഡി. Wheat bread recipe Video Credit : Pachila Hacks
Wheat Bread is a wholesome, hearty type of bread made primarily from whole wheat flour. Rich in fiber and nutrients, it’s a healthier alternative to white bread, offering a nutty flavor and a denser texture. Known for its golden-brown color and slightly chewy crumb, wheat bread is perfect for sandwiches, toast, or simply enjoyed with a spread of butter or jam. Because it’s made from whole grains, wheat bread retains more of the natural vitamins, minerals, and fiber found in wheat, making it a popular choice for those looking to eat clean and stay energized.