നാലുമണി പലഹാരത്തിന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി ഇതാ, വെറും ഗോതമ്പും പാൽപ്പൊടിയും തേങ്ങ ചിരകിയതും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു റെസിപ്പിയാണിത്, സോഫ്റ്റ് ടേസ്റ്റിയും ആയ ഈ റെസിപ്പി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്, കുറഞ്ഞ ചെരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ നാലുമണി പലഹാരം തന്നെയാണ് ഇത്, ഈ ഒരു പലഹാരം ഒരു തവണ കഴിച്ചാൽ പിന്നെ ഇതിന്റെ ടേസ്റ്റ് നാവിൽ നിന്നും ഒരിക്കലും പോവില്ല, അത്രക്കും ടെസ്റ്റി ആണിതിന് , എന്നാൽ എങ്ങനെയാണ് ഈ കിടിലൻ കേക്ക് പോലുള്ള റെസിപ്പി ഉണ്ടാക്കാം എന്ന് നോക്കിയാലോ?!
Ingredients: Wheat coconut Steamed Snack Recipe
- ഗോതമ്പുപൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ബദാം പൊടിച്ചത് – 2 ടേബിൾ സ്പൂൺ
- പാൽപ്പൊടി- 2 ടേബിൾ സ്പൂൺ
- പഞ്ചസാര- 3/4 കപ്പ്
- ഏലക്കായ- 3-4 എണ്ണം
- ഉപ്പ് : 1 നുള്ള്
- ബേക്കിംഗ് സോഡാ- 1/2 ടീസ്പൂൺ
- നാരങ്ങാനീര്- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം: Wheat coconut Steamed Snack Recipe
Wheat coconut Steamed Snack Recipe : ഈ ഗോതമ്പ് പൊടി കൊണ്ടുള്ള സോഫ്റ്റ് പലഹാരം തയ്യാറാക്കാൻ ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് ഒരു കപ്പ് കൊടുക്കുക, ശേഷം ഇതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത്, രണ്ട് ടേബിൾ സ്പൂൺ ബദാം പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി, ( പാൽപ്പൊടി ഇല്ലെങ്കിൽ വെള്ളത്തിന് പകരം പാലു ഉപയോഗിച്ചാൽ മതി ), ശേഷം ഇതിലേക്ക് 3/4 കപ്പ് പഞ്ചസാര ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക, 3-4 ഏലക്ക തൊലി കളഞ്ഞത് എന്നിവ ഇട്ടുകൊടുത്തു എന്നിവ ഗോതമ്പുപൊടിയിലേക്ക് ചേർത്തു കൊടുക്കുക,
ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് 3/4 കപ്പ് വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഏത് പാത്രത്തിലാണ് പലഹാരം തയ്യാറാക്കുന്നത് ആ പാത്രത്തിൽ എണ്ണയോ നെയ്യോ തടവിയെടുക്കുക, ചെറിയ ബൗളുകളിലാണ് ഇത് തയ്യാറാക്കി എടുക്കാൻ പോകുന്നത്, ശേഷം ഈ ഒരു കൂട്ടിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ, 1/2 അര ടീസ്പൂൺ നാരങ്ങാ നീര്, എന്നിവ ഇട്ടുകൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഈയൊരു കൂട്ട് പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക, ശേഷം മാത്രം ടാപ് ചെയ്തു കൊടുക്കുക,
ഇതിന്റെ മുകളിൽ ആയിട്ട് കുറച്ചു ബദാമിന്റെ പൊടി വിതറി കൊടുക്കാം , ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാൻ വേണ്ടി സ്റ്റീമറിൽ വെള്ളം തിളപ്പിച്ച് തട്ട് വെച്ച് കൊടുക്കുക, ശേഷം മാവ് ഒഴിച്ചു കൊടുത്ത ചെറിയ ബൗൾസ് വെച്ചുകൊടുത്തു ആവിയിൽ 20-25 മിനുട്ട് വേവിച്ചെടുക്കുക, 15 മിനിറ്റിനു ശേഷം തുറന്നു നോക്കി വെന്തിട്ടില്ലെങ്കിൽ മാത്രം കൂടുതൽ സമയം വെച്ച് വേവിച്ചെടുത്താൽ മതി, ടൂത്ത് പിക്ക് വെച്ച് കുത്തി നോക്കി വെന്താൽ ഇത് നമുക്ക് മാറ്റാം, ശേഷം ചൂടാറാൻ വെച്ച് ചൂടാറിയാൽ ഡീമോൾഡ് ചെയ്തെടുക്കാം, ഇപ്പോൾ നമ്മുടെ ഗോതമ്പു കൊണ്ടുള്ള അടിപൊളി പലഹാരം റെഡിയായിട്ടുണ്ട്!!!! Wheat coconut Steamed Snack Recipe Recipes By Revathi