ഇന്ന് നമ്മൾ തയാറാക്കാൻ പോകുന്നത് വളരെ മധുരമുള്ള ഒരു റെസിപ്പിയാണ്. അതും വെറും അഞ്ച് മിനുട്ടിൽ വളരെ ഈസിയായി തയ്യാറാക്കാവുന്ന ഈ ഒരു റെസിപ്പി ഒരു തമിഴ്നാട് സ്പെഷ്യൽ സ്വീറ്റ് ആണ്. ഗോതമ്പ് പൊടി കൊണ്ടാണ് നമ്മൾ ഈ ഒരു പലഹാരം തയാറാക്കുന്നത്. എങ്ങനെയാണ് തയാറാക്കുന്നത് എന്ന് വളരെ വിശദമായി തന്നെ താഴെ ചേർക്കുന്നു. ആരെയും കൊതിപ്പിന്ന ഈ ഒരു വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്നതാണ് ഈ ഒരു വിഭവം.
Wheat flour Special sweet recipes : ചേരുവകൾ
- ഗോതമ്പു പൊടി
- നെയ്യ്
- ശർക്കര
- ഏലക്കാപ്പൊടി
- ഉപ്പ്
- അണ്ടിപ്പരിപ്പ്
- മുന്തിരി
Wheat flour Special sweet recipes: തയാറാക്കുന്ന വിധം
ഗോതമ്പു പൊടി കൊണ്ടുള്ള ഈ ഒരു വിഭവം ഉണ്ടാക്കാനായി അതിനായി ആദ്യമായി തന്നെ വേണ്ടത് ഗോതമ്പു പൊടിയാണ്. ഒരു പാനിലേക്ക് 1/ 3 അളവിൽ ഗോതമ്പുപൊടി എടുക്കാം. ഇതിലേക്ക് ഒന്നേക്കാൽ കപ്പ് വെള്ളം ഒഴിച്ചതിനുശേഷം നല്ലതുപോലെ ഒന്ന് യോജിപ്പിച്ചെടുക്കാം. ഇനി ഫ്ളയിം ഓൺ ചെയ്ത ഇതൊന്ന് വേവിച്ചെടുക്കാം. അടുത്താതായി ഇതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അരകപ്പ് ശർക്കര പൊടിച്ചത് കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കാം.
ഇനി ഇതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്ത് കൊടുക്കാം. ഇനി ഇതു നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം ഫ്ളയിം ഓഫ് ചെയ്ത് നമ്മുക്ക് സെർവ് ചെയ്യാം. വീഡിയോ ഇഷ്ട്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും സുഹൃത്തുക്കൾക്ക്ക് ഷെയർ ചെയ്തുകൊടുക്കാനും മറക്കല്ലേ.. വീഡിയോ ക്രെഡിറ്റ് : Dians kannur kitchen Wheat flour Special sweet recipes